Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ട് പാടാൻ ഐശ്വര്യ റായ്‌യും?

Aishwarya Rai

സമകാലികരും പുറകെ വന്നവരുമെല്ലാം ആലാപനത്തിൽ പരീക്ഷണം നടത്തിയപ്പോൾ പാട്ട് പാടുന്നതിൽ നിന്ന് അകലം പാലിച്ചു നിന്ന നടിയാണ് ഐശ്വര്യ റായ്. അമ്മയായതിനു ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന ഐശ്വറ്യ റായ് ബച്ചന്റെ തിരിച്ചുവരവ് ചിത്രമായ ജെസ്ബായ്ക്ക് വേണ്ടിയായിരിക്കും താരം പാടുക. ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ഗുപ്തയാണ് അത്തരത്തിലൊരു അഭ്യൂഹം പുറത്തുവിട്ടത്.

എന്നാൽ ഐശ്വര്യയോ ചിത്രത്തിന്റെ നിർമ്മാതാക്കളോ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ ഗുസാരിഷിന് ശേഷം ഐശ്വര്യ റായ് ബച്ചൻ അഭിനയിക്കുന്ന ചിത്രമാണ് ജെസ്ബാ. സഞ്ജയ് ഗുപ്തയും റോബിൻ ഭട്ടും കഥയും തിരക്കഥയും എഴുതുന്ന ചിത്രം സംവിധാനം ചെയ്യുനനത് സഞ്ജയ് ഗുപ്തയാണ്.

ഐശ്വര്യ റായ് യെ കൂടാതെ ഇർഫാൻ ഖാൻ, ഷബാന ആസ്മി, ചന്ദൻ റോയ് സൻയാൽ, ജാക്കി ഷ്‌റോഫ്, അതുൽ കുൽക്കർണി, സിദ്ധാന്ത് കപൂർ, പ്രിയ ബാനർജി, സാറാ അർജുൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രിതമാണ് ചിത്രത്തിന് സംഗീതം പകരുന്നത്. എസ്സൽ വിഷൻ പ്രൊഡക്ഷൻസ്, വൈറ്റ് ഫെദർ ഫിലിംസ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 9 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.