രസിപ്പിച്ച് ആടിപ്പാടി അക്ഷയ് കുമാർ

അക്ഷയ് കുമാർ‌ നായകനാകുന്ന ജോളി എൽഎൽബി ടുവിൽ നിന്നും വളരെ രസകരമായൊരു ഗാനം പുറത്തിറങ്ങി. ഏവരേയും രസിപ്പിച്ച് ആടിപ്പാടുകയാണ് അക്ഷയ് കുമാർ. പാട്ടിന്റെ ഷൂട്ടിങ് സമയം തമാശകൾ കൊണ്ട് മറക്കാനാകാത്തതായി എന്നും നിങ്ങള്‍ക്കും പാട്ട് കാണുമ്പോൾ അങ്ങനെയാകും തോന്നുക എന്നാണ് അക്ഷയ് കുമാർ ട്വിറ്ററിൽ പറഞ്ഞിരിക്കുന്നത്. 

മീറ്റ് ബ്രോസ് ആണ് ഈണമിട്ട് പാടിയിരിക്കുന്നത്. പൂർണിമാ സോലങ്കി, സഞ്ചിതി സാകാത്, ഷാബ്ബിർ അഹമ്മദ് എന്നിവരുടേതാണ് ബാക്കിങ് വോകൽ. ഷാബിർ അഹമ്മദ് ആണു വരികൾ. ജോളി ഗുഡ് ഫെല്ലോ എന്നാണ് പാട്ടിന്റെ പേര്. അഭിഭാഷകനായാണ് അക്ഷയ് കുമാർ വേഷമിടുന്നത്. നിയമ രംഗത്ത് ഒരു സ്റ്റാർ ആകണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്ര‌ഹം. അക്ഷയ് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സ്വഭാവമെന്തെന്ന് ഈ പാട്ടിൽ തന്നെയുണ്ട് എന്നു തന്നെ കരുതാം. ഹുമാ ഖുറേഷിയാണു നായിക. സുഭാഷ് കപൂർ ആണു സംവിധാനം.