പ്രണയഗീതം പാടി എ ആർ റഹ്മാൻ

എ ആർ റഹ്മാനെന്ന സംഗീത സംവിധായകനെ പോലെ തന്നെ അദ്ദേഹത്തിലെ ഗായകനേയും നമ്മളേറെ സ്നേഹിക്കുന്നു. ഇതുവരെ പാടിയ ഗാനങ്ങളെയെല്ലാം ഒരു പ്രേത്യക ഇഷ്ടത്തോടെ കേട്ടിരിക്കുന്നുമുണ്ട്. മോഹൻജെ ദാരോ എന്ന സിനിമയിലൂടെ വിണ്ടും പാട്ടുകാരനാകുകയാണ് മദ്രാസിന്റെ സംഗീതജ്ഞൻ. സിനിമയിൽ പ്രണയഗീതമാണ് റഹ്മാൻ ആലപിക്കുന്നത്. സിനിമയ്ക്ക് സംഗീതമൊരുക്കുന്നതും റഹ്മാൻ തന്നെ. ജാവേദ് അക്തറിന്റെ വരികളാണ് ആലപിക്കുക. പാട്ട് അടുത്തമാസം കേൾവിക്കാരിലേക്കെത്തും. 

അശുതോഷ് ഗ്വാരിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹൃത്വിക് റോഷനും പൂജാ ഹെഡ്‍ഗെയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാർഥ് റോയ് കപൂറും സുനിതാ ഗ്വാരിക്കറും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ഓഗസ്റ്റ് 12ന് ചിത്രം റിലീസിനെത്തും. 

റോജ, കാതലൻ, ബോംബെ, രംഗീല, ദിൽസേ, രംഗീല, ലവ് ബേർഡ്സ്, താൽ, അലൈപായുതേ, ഓകെ കൺമണി തുടങ്ങിയ ചിത്രങ്ങളിലാണ് ഇതിനു മുൻപ് റഹ്മാൻ ആലപിച്ചിട്ടുള്ളത്.