ദേശീയ ഗാനം പാടാൻ ബച്ചനെത്തും

കുട്ടി ക്രിക്കറ്റിന്റെ ആവേശത്തിലാണ് ലോകം. വാദപ്രതിവാദങ്ങളും ഊഹോപഹങ്ങളും വെല്ലുവിളികളും പൊടിപൊടിക്കുമ്പോൾ സിനിമാ പ്രേമികൾക്ക് സന്തോഷിക്കാനൊരു നല്ല വാർത്ത. ശനിയാഴ്ച ഇന്ത്യ-പാക് മത്സരം കാണാൻ കാത്തിരിക്കുകയാണല്ലോ നമ്മൾ. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെ ദേശീയഗാനം ആലപിക്കുവാൻ അമിതാഭ് ബച്ചൻ എത്തും. ബിഗ് ബി മാത്രമല്ല, പാകിസ്ഥാനിൽ നിന്ന് മറ്റൊരു പ്രതിഭയുമെത്തും അവരുടെ ദേശീയ ഗാനം ആലപിക്കുവാൻ. ഷാഫ്ഖത് അമാനത് ആണ് പാകിസ്ഥാന്റെ ദേശീയ ഗാനം ടി20 മത്സരത്തിന് മുന്നോടിയായി ആലപിക്കുക. താൻ ദേശീയ ഗാനം പാടാനെത്തുമെനന്ന് ബച്ചൻ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ-പാക് ടി20 മത്സരത്തിന്റെ ആവേശക്കൊടുമുടിയിലാണ് പ്രേക്ഷകർ ഇപ്പോഴേ.