സന്തോഷത്തിന് അതിരുകളില്ല: പാട്ടുകൾ ഉടൻ എത്തും

ബിയോണ്ട് ദി ബോഡേഴ്സ് എന്ന മോഹൻലാൽ ചിത്രത്തിലെ പാട്ടുകൾ ഉടൻ എത്തും. സിനിമയ്ക്കു സംഗീതമൊരുക്കുന്നത് രാഹുൽ ബാലസുബ്രഹ്മണ്യമാണ്. രാഹുൽ ചിത്രത്തിനായി സംഗീതം ചിട്ടപ്പെടുത്തിക്കഴിഞ്ഞു. പാട്ടുകളെല്ലാം ഉ‌ടൻ എത്തും. സംഗീത സംവിധായകൻ ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പട്ടാള വേഷത്തിൽ നിൽക്കുന്ന മോഹന്‍ലാലിനോടൊപ്പമുള്ള ചിത്രവും രാഹുൽ പോസ്റ്റ് ചെയ്തു. സിനിമയ്ക്ക് ഈണമിടാനായതിന്റെ സന്തോഷത്തിന് അതിരുകളില്ലെന്നും രാബൽ കുറിച്ചു. ഇങ്ങനെയൊരു അവസരമൊരുക്കിയതിനു മേജർ രവിയ്ക്ക് നന്ദിയും പറഞ്ഞു. 

മോഹന്‍ലാൽ വീണ്ടും പട്ടാള മേധാവിയുടെ വേഷത്തിലെത്തുന്ന ഈ മേജർ രവി ചിത്രത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും. പട്ടാള ജീവിതത്തെ ആസ്പദമാക്കി മേജർ രവി ചിത്രമെടുത്തപ്പോഴെല്ലാം അതിൽ ആവേശോജ്വലമായ ഗാനങ്ങളുമുണ്ടായിരുന്നു. ഇത്തവണയും അതിനു മാറ്റമുണ്ടാകില്ല എന്നു പ്രതീക്ഷിക്കാം.