ചെന്താർമിഴി പാട്ടിനു മൃദംഗം വായിച്ച് എം ജയചന്ദ്രന്‍

മലയാളത്തിലെ ഗായകരുടെ പാട്ടിനു മൃദംഗം വായിച്ച് സംഗീത സംവിധായകൻ എം ജയചന്ദ്രൻ. തന്റെ പ്രിയപ്പട്ടെ വാദ്യോപകരണങ്ങളിലൊന്ന് വായിക്കുന്നതിന്റെ വിഡിയോ ഫെയ്സ്‍ബുക്കിലൂടെയാണ് ജയചന്ദ്രൻ പങ്കുവച്ചത്. പെരുമഴക്കാലം എന്ന ചിത്രത്തിലെ ചെന്താർ മിഴീ എന്ന പാട്ടിനായിരുന്നു എം ജയചന്ദ്രന്റെ മൃദംഗം വായന. 

മൃദംഗത്തിൽ നിന്നുയരുന്ന നാദത്തോട് കടുത്ത ആരാധനയാണെന്നും ഫെയ്സ്‍ബുക്കിലെ വിഡിയോയ്ക്കൊപ്പം എം ജയചന്ദ്രൻ ‌കുറിച്ചിട്ടുണ്ട്. കുവൈറ്റിൽ നടക്കാനിരിക്കുന്ന ഒരു സംഗീത പരിപാടിയുടെ റിഹേഴ്‍സലിനിടെയാണ് വിഡിയോ ചിത്രീകരിച്ചത്. വിഡിയോയിൽ വിധു പ്രതാപ്, സയനോര, സിത്താര, രാജലക്ഷ്മി എന്നിവരാണ് എം ജയചന്ദ്രന്റെ മൃദംഗം വായനയ്ക്കൊപ്പം പാട്ടു പാടിയത്. 

മധു ബാലകൃഷ്ണനും കെ.എസ് ചിത്രയും ചേര്‍ന്നാണ് ഈ പാട്ട് സിനിമയില്‍ പാടിയത്. എം ജയചന്ദ്രൻ ഈണമിട്ട ഏറ്റവും മനോഹരമായ ഗാനങ്ങളിലൊന്നു കൂടിയാണിത്. കൈതപ്രം ‌ദാമോദരൻ നമ്പൂതിരിയാണ് വരികൾ കുറിച്ചത്. വിനീത്, ദിലീപ്, കാവ്യാ മാധവൻ, മീരാ ജാസ്മിൻ എന്നിവർ അഭിനയച്ച