ബോളിവുഡിന് ഏറെ സ്പെഷ്യൽ ഈ ഗായകൻ

ബോളിവുഡ് ഹരത്തിലാണ്. ഒരു ഗായകനൊപ്പമായിരുന്നു അവരുടെ ഇക്കഴിഞ്ഞ ആഘോഷരാവ്. ഫോട്ടോയെടുപ്പും പാട്ടും ഡാൻസുമൊക്കെയായി അടിച്ചു പൊളിച്ചുണ് എന്നു തന്നെ പറയാം. അഭിനേതാക്കൾ മാത്രമല്ല, ഏ ആർ റഹ്മാൻ ഉൾപ്പെടെയുള്ള സംഗീത പ്രമുഖരും ഒപ്പമുണ്ട്. ആരാണീ ഗായകൻ എന്നല്ലേ കോൾഡ് പ്ലേ എന്ന ലോക പ്രശസ്ത ബാന്‍ഡിന്റെ ക്രിസ് മാർട്ടിനാണ് ആ താരം. ലോകത്തെ പാടി കൊതിപ്പിച്ച സംഗീതജ്ഞനൊപ്പം അത്രയേറെ ത്രസിപ്പോടെയാണ് ബോളിവുഡ് ഒപ്പം ചേരുന്നത്. മുംബൈയിൽ നടക്കാനിരിക്കുന്ന സംഗീത പരിപാടിയെ കുറിച്ച് മാസങ്ങളായി ഇതുപോലുള്ള നിരവധി സന്തോഷകരമായ വാർത്തകളാണു പുറത്തുവരുന്നത്. ഇന്നാണ് കോൾഡ് പ്ലേയുടെ സംഗീത പരിപാടി. 

പ്രിയങ്ക ചോപ്ര, ഷാരുഖ് ഖാൻ, ഏ ആർ റഹ്മാൻ, അർജുൻ കപൂർ, ശ്രദ്ധ കപൂർ, ശ്രീദേവി തുടങ്ങിയവരും പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര, ഹൃതിക് റോഷന്റെ മുൻ ഭാര്യ സൂസെയൻ, ശങ്കർ മഹാദേവൻ.  തുടങ്ങിയവർ അടങ്ങിയ സംഘമാണ് ബ്രിട്ടിഷ് റോക്ക് ബാൻഡിനൊപ്പം ഇന്നലെ ആഘോഷത്തിൽ പങ്കുചേർന്നത്.

മക്കളായ ജാൻവി കപൂറിനേയും ശ്രദ്ധാ കപൂറിനേയും ക്രിസ് മാർട്ടിനൊപ്പം നിർത്തി ഫോട്ടോയെടുത്തത് ശ്രീദേവി തന്നെയായിരുന്നു. ചിത്രമെടുത്ത ശേഷം തന്റെ കണ്ണു നിറഞ്ഞുപോയി എന്നായിരുന്നു ശ്രീദേവി ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടു കുറിച്ചത്. ഇതിഹാസ തുല്യമായ നിമിഷം എന്നായിരുന്നു ആഘോഷ രാവിനെ സൂസെയ്ന്‍ വിശേഷിപ്പിച്ചത്.  താജ്മഹൽ പാലസിലായിരുന്നു കുടുംബ സമേതം താരലോകം എത്തിയത്. ഇവരുടെ ആഘോഷരാവും അതിന്റെ ചിത്രങ്ങളും നെറ്റ് ലോകത്ത് വൈറലായിരിക്കുകയാണ്.