ഹോളിവുഡ് നടിക്ക് ഡാൻസ് പഠിപ്പിച്ച് ദീപിക പദുക്കോൺ

പാട്ടു കൊണ്ട് വേദികളെ ഇളക്കിമറിക്കുന്ന പാട്ടുകാരനാണ് ഹണി സിങ്. ഒരിടവേളയ്ക്കു ശേഷം ഹണി സിനിമയിൽ സജീവമാകുകയാണിപ്പോൾ. ഹണിയുടെ പാട്ട് ഹോളിവുഡ് വരെയെത്തിയിരിക്കുന്നു. എങ്ങനെയാണെന്നല്ലേ. ട്രിപ്പിൾ എക്സ് ദ് റിട്ടേൺ ഓഫ് സാൻഡെർ കേജ് എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു ഹണി സിങിനെ പോലും ‌അത്ഭുതപ്പെടുത്തിയ ആ സംഭവം നടന്നത്. നായികയായ ദീപിക ഹണി സിങിന്റെ പാട്ടിനനുസരിച്ചുള്ള നൃത്തച്ചുവടുകൾ ഓസ്ട്രേലിയൻ നടിയും മോഡലും ഡിസ്കോ ജോക്കിയുമായ റൂബി റോസിന് പഠിപ്പിച്ചു കൊടുക്കുന്നു.

പഠിക്കുന്നയാളും പഠിപ്പിക്കുന്നയാളും വലിയ രസത്തിലാണ്. ദീപികയുടെ ആദ്യ ഹോളിവു‍ഡ് ചിത്രമാണിത്. ട്രിപ്പിൾ എക്സ് സീരിസിലെ ഈ മൂന്നാം ചിത്രം അടുത്ത വർഷമാണ് പ്രദർശനത്തിനെത്തുക. സൂപ്പർ താരം വിൻ ഡീസൽ നായകനാകുന്ന ചിത്രം ഡി.ജെ കരുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിന ദൊബ്രേവ്, ഐസ് ക്യൂബ് എന്നിവരാണ് മറ്റുതാരങ്ങൾ.