അന്നന്ന് പൊഴിയുന്ന പൂക്കളായിരുന്നില്ല‘ ദേവരാജസംഗീതം’: ശ്രീകുമാരൻ തമ്പി

ജി ദേവരാജനു മാനവീയം വീഥിയിൽ അദ്ദേഹത്തിന്റെ തന്നെ ഗാനങ്ങൾ കൊണ്ട് അനുസ്മരണം. ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു.

മലയാള സിനിമാ സംഗീതലോകത്തിനു ദിശാബോധം നൽകിയ ആളാണ് ജി ദേവരാജൻ മാസ്റ്റർ. ഇന്നു പൊഴിയുന്ന പൂക്കളായിരുന്നില്ല ദേവരാജന്റെ സംഗീതത്തിൽ ഉണ്ടായത്. സംഗീതത്തിൽ ആജ്ഞാശക്തിയും ഔചിത്യവും പുലർത്തിയ ആളായിരുന്നു അദ്ദേഹം.

നിഷ്കർഷത പാലിച്ചു കഥാസന്ദർഭങ്ങളോട് നീതി പുലർത്തിയാണ് അദ്ദേഹം ഗാനങ്ങൾക്കു സംഗീതം നൽകിയിരുന്നതെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ഗായകരായ സുധീപ് കുമാർ, വൈക്കം വിജയലക്ഷ്മി, വിധുപ്രതാപ്, കല്ലറഗോപൻ, അപർണ രാജീവ്, സരിത, രാജലക്ഷ്മി, ബിജോയ് തുടങ്ങിയവരാണ് ദേവരാജൻ മാസ്റ്ററിന്റെ ഗാനങ്ങൾ ആലപിച്ചത്.