എഡ് ഷീറാൻ ഏറ്റവും കൂടുതൽ ആളുകളെ സ്വാധീനിക്കുന്ന സംഗീതജ്ഞൻ

സ്വീഡിഷ് മ്യൂസിക്ക് സ്ട്രീമിങ് സൈറ്റായ സ്‌പോട്ടിഫൈ, 2014 ൽ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച് 25 വയസിൽ താഴെയുള്ള സംഗീതജ്ഞരുടെ ലിസ്റ്റ് പുറത്തുവിട്ടപ്പോൾ ഇംഗ്ലീഷ് ഗായകൻ എഡ് ഷീറാൻ ഒന്നാമതെത്തി. ടെയ്‌ലർ സ്വിഫ്റ്റിന്റെ റെഡ് എന്ന ആൽബത്തിലൂടെ പ്രശസ്തനായ എഡ് ഇതുവരെ രണ്ട് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 57-ാം ഗ്രാമി പുരസ്‌കാരത്തിലെ ഏറ്റവും മികച്ച ആൽബമായി തിരഞ്ഞെടുത്തത് എഡിന്റെ 'എക്‌സ്' എന്ന ആൽബമായിരുന്നു. കൂടാതെ ബ്രിറ്റ് പുരസ്‌കാരത്തിലെ ബെസ്റ്റ് മെയിൽ ആർട്ടിസ്റ്റ് ഓഫ് ദ ഇയർ, ആൽബം ഓഫ് ദ ഇയർ തുടങ്ങിയ ബഹുമതികൾ എഡ്‌നെ തേടി എത്തിയിട്ടുണ്ട്.

രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത് അരിയാന ഗ്രാന്റേയാണ്. സാംസ്മിത്താണ് മൂന്നാം സ്ഥാനത്ത്, മൈലി സൈറസ്, വൺ ഡയറക്ഷൻ, ഡിസ്‌ക്ലോഷർ, സെലീന ഗോമസ്, റേ, ഡേമി ലോവാറ്റോ, ഫിഫ്ത്ത് ഹാർമണി, മേഗൻ ട്രെയ്‌നർ, കെയ്‌ഗോ, ജയിംസ് ബേ, ചാർളി പുത്ത്, ജസ്റ്റിൻ ബീബർ, റിത്ത ഓറ, മാർട്ടിൻ ഗാരിക്‌സ്, വിൻസ് സ്റ്റേപ്പിൾസ്, ഹണ്ടർ ഹയസ്, സൈലെന്റോ, ഫൈവ് സെക്കന്റ് ഓഫ് സമ്മർ, ഡിജി ലോഫ്, എക്കോ സ്മിത്ത്, എസ് ഇസഡ് എ, ഹാൽസ്ലി തുടങ്ങിയവരാണ് ഇരുപത്തിയഞ്ചംഗ ലിസ്റ്റിൽ ഇടം പിടിച്ച മറ്റ് സംഗീതജ്ഞർ.