ഇംഗ്ലിഷ് വരികളെ ഹിന്ദുസ്ഥാനി രാഗത്തിൽ പാടിയാല്‍!

സംഗീത ലോകത്തു പല പരീക്ഷണങ്ങൾക്കും നമ്മൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പലപ്പോഴും അവ നമ്മുടെ മനസു കീഴടക്കിയിട്ടുണ്ട്. ഇംഗ്ലിഷ് വരികളെ ഹിന്ദുസ്ഥാനീ രാഗത്തിൽ പാടുന്ന കിരൺ ഫതകു ചെയ്യുന്നതും അതാണ്. ക്ലാസിക്കൽ ഹിന്ദുസ്ഥാനി കീർത്തനങ്ങളെ ഇംഗ്ലിഷിലേക്കു മൊഴിമാറ്റുകയും സ്വന്തമായി ചിലത് എഴുതുകയും ചെയ്തു ഇദ്ദേഹം. യുമാണു തയ്യാറാക്കിയത്. ഭാഷയുടെ ഔപചാരികതയെ കീറിമുറിച്ചു പാടിക്കയറുകയാണ് കിരൺ. ഹിന്ദുസ്ഥാനി രാഗത്തില്‍ ഇംഗ്ലിഷ് വരികൾ മനസുതൊട്ടു പാടി അതിശയിപ്പിക്കുകയാണീ സംഗീതജ്ഞൻ. 

നവലോകത്തെ യുവജനതയ്ക്കിടയിൽ ക്ലാസിക്കൽ സംഗീതത്തിന്റെ പ്രാധാന്യമറിയിക്കുവാനും അവരിലേക്കു ഈ ഗാനശാഖയെ കൂടുതൽ എത്തിക്കുവാനുമാണ് ഇങ്ങനെ ചെയ്യുന്നതെന്നു കിരൺ പറയുന്നു. പക്ഷേ ഇങ്ങനെ ഒരു ആശയം ഉടലെടുക്കുന്നത് പാശ്ചാത്യ സംഗീതം കിരണിന് ആസ്വദിക്കാനാകാതെ വന്നപ്പോഴായിരുന്നു. റാപ്, റോക്ക്, പോപ് തുടങ്ങിയ പാശ്ചാത്യ സംഗീത ശൈലികളും ഒരു കേൾവി സുഖവും കിരണിനു നൽകിയില്ല. എന്നാൽ വരികളിൽ ചിലതിഷ്ടമാകുകയും ചെയ്തു. അതോടെയാണു ഇംഗ്ലിഷ് ഭാഷയിൽ വരികളെഴുതി ഹിന്ദുസ്ഥാനി രാഗത്തിൽ പാടിയത്. കൃഷ്ണനെയും ശിവനേയുമൊക്കെ സ്തുതിച്ച് ഇംഗ്ലിഷ് വരികളെഴുതി. ഇത്തരത്തിൽ ഇരുപത്തിയഞ്ചോളം കീർത്തനങ്ങളാണ് അദ്ദേഹം രചിച്ചത്.