ആ ഗസൽ ഗീതം കേൾക്കാം ലക്നൗവിൽ...

ലക്നൗ മഹോത്‌സവത്തിൽ ഗുലാം അലി ഗസലുമായെത്തും. ജില്ലാ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. സംഘപരിവാറിന്റെ ഭീഷണിയെ തുടർന്ന് ഡൽഹിയിൽ നടത്താനാരുന്ന പരിപാടി ഗുലാം അലി വേണ്ടെന്നു വച്ചിരുന്നു. അടുത്ത മാസം മൂന്നിനാണ് ഗുലാം അലി ലക്നൗവിൽ പാടുക. രാഷ്ട്രീയ വിവാദങ്ങളുടെ നടുവിൽ പെടാൻ താൽപര്യമില്ലെന്നറിയിച്ചാണ് ഞായറാഴ്ച തലസ്ഥാന നഗരിയിൽ നടത്താനിരുന്ന കച്ചേരിയിൽ നിന്ന് ഗുലാം അലി പിൻമാറിയത്.

ഇതിനു തൊട്ടു പിന്നാലെ ലക്നൗ മഹോത്‌സവ സമിതിയുടെ ചുമതലയുള്ളവർ ഗുലാം അലിയുടെ മകനുമായി സംസാരിച്ച് കച്ചേരി തീർച്ചപ്പെടുത്തുകയായിരുന്ന. ജില്ലാ കളക്ടർ‌ രാജശേഖറാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വീഡിയോ സന്ദേശത്തിലൂടെ താൻ കച്ചേരിക്കെത്തുമെന്ന് ഗുലാം അലി പറഞ്ഞു. കഴിഞ്ഞ മാസം അവസാനം മുംബൈയിൽ നടത്താനിരുന്ന കച്ചേരി ശിവസേനയാണ് മുടക്കിയത്. ആം ആദ്മിയുടെ പാർട്ടിയുടെ ക്ഷണത്തെ തുടർന്ന ഡൽഹിയിൽ കച്ചേരി നടത്താനിരുന്നെങ്കിലും അതും പ്രശ്നങ്ങളെ തുടർന്ന് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. മമത ബാനർജിയുടെ ക്ഷണവും ഗുലാം അലിയ്ക്കുണ്ടായിരുന്നു. അങ്ങനെ രണ്ടു വട്ടം സംഗീത പ്രേമികൾ കേൾക്കാൻ കൊതിച്ചിട്ട് നടക്കാതെ പോയ ഗസൽ ഗീതങ്ങൽ ഇനി ലക്നൗവിൽ കേൾക്കാം.