ഹരിചരണിന്റെ പ്രിയപ്പെട്ട പ്രണയഗാനങ്ങൾ

പ്രണയ ദിനത്തിൽ തനിക്കേറെ പ്രിയപ്പെട്ട പ്രണയഗാനങ്ങൾ തിരഞ്ഞെടുക്കുന്നു യുവഗായകൻ ഹരിചരൺ 

വളയോസൈ(സിനിമ: സത്യ) 

വാലിയുടെ രചനയ്ക്കു ഇളയരാജ സംഗീതം നൽകിയ ഗാനം. എന്റെ പ്ലേ ലിസ്റ്റിൽ ഏറ്റവും കൂടുതൽ തവണ കേട്ട പാട്ടുകളുടെ ഗണത്തിലുണ്ട് ഇത്. സിന്ദു ഭൈരവി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം എസ്.പി. ബാലസുബ്രഹ്മണ്യവും ലതാ മങ്കേഷ്കറും ചേർന്നാണു പാടിയിരിക്കുന്നത്. 

ഓ ബട്ടർഫ്ലൈ(സിനിമ: മീര) 

പി.സി. ശ്രീറാം സംവിധാനം ചെയ്തു വിക്രം, ഐശ്വര്യ എന്നിവർ നായകരായ സിനിമ. ഇതിന്റെ സംഗീതവും ഇളയരാജ തന്നെ. എസ്.പി. ബാലസുബ്രഹ്മണ്യത്തിനൊപ്പം ആശാ ഭോസ്‌ലെയാണ് പാടിയിരിക്കുന്നത്. 

പച്ചൈ നിറമെ(സിനിമ: അലൈപ്പായുതെ) 

പ്രണയത്തിന്റെ വർണങ്ങൾ കാട്ടുന്ന പാട്ട്. ഹരഹരപ്രിയ രാഗത്തിൽ എ.ആർ. റഹ്മാൻ ചിട്ടപ്പെടുത്തിയ ഗാനം. വൈരമുത്തുവിന്റേതാണു വരികൾ. ഹരിഹരൻ, ക്ലിന്റൺ സെറീജോ എന്നിവർ ചേർന്നാണു പാടിയിരിക്കുന്നത്. 

മുൻപേ വാ എൻ അൻപേ വാ(സില്ലനു ഒരു കാതൽ) 

വാലിയുടെ രചനയ്ക്കു എ.ആർ. റഹ്മാന്റെ സംഗീതം. ശ്രേയാ ഘോഷാലിന്റെ അതിമനോഹരമായ ആലാപനം. ഇപ്പോഴും മികച്ച പ്രണയഗാനങ്ങളുടെ പട്ടികയിൽ ഇതുണ്ട്. 

ഏതു കരിരാവിലും(ബാംഗ്ലൂർ ഡെയ്സ്) 

മലയാളത്തിൽ ഏറെ ആരാധകരെ നേടിത്തന്ന പാട്ട്. റഫീഖ് അഹമ്മദിന്റെ വരികൾക്കു ഗോപി സുന്ദറിന്റെ സംഗീത്തിൽ പാടിയ പാട്ട് ഇപ്പോഴും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണെന്നതിൽ സന്തോഷം.