മോഹൻജോ ദാരോ റിലീസ് ആഘോഷിച്ച് ഹൃതിക് റോഷൻ

ഏറെക്കാലത്തിനു ശേഷം ഒരു ഹൃതിക് റോഷൻ സിനിമ തീയറ്ററിലെത്തി. ഹൃതിക് റോഷൻ ചിത്രങ്ങളില്‍ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് അദ്ദേഹത്തിന്റെ നൃത്തം തന്നെ. അത്തരം രസക്കൂട്ടുകളുമായി തന്നെയാണു ഈ സിനിമയുമെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചു നടന്നൊരു ചടങ്ങിൽ ഹൃതിക് റോഷൻ നൃത്തം വയ്ക്കുകയും ഗാനം ആലപിക്കുകയും ചെയ്തു. അതും ഒരു ആരാധികയ്ക്കൊപ്പം. പെണ്‍കുട്ടിയുടെ അഭ്യർഥന പ്രകാരമായിരുന്നു ഇത്. നടി പൂജാ ഹെഡ്‍ഗേയും ഒപ്പമുണ്ടായിരുന്നു.

സംസ്കാരത്തിന്റെ ചരിത്രം പറയുന്ന ചിത്രം, മോഹൻജോ ദാരോയ്ക്ക് ഏറെ പ്രത്യേകതകളുണ്ട്. റഹ്മാന്‍ ഈണമിട്ട പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് എന്നതാണ് അതിലൊന്ന്. പതിവു പോലെ എല്ലാ ഗാനങ്ങളും ഏറെ ശ്രദ്ധ നേടി. എപ്പോഴത്തേയും പോലെ ഇന്ത്യ മുഴുവൻ ഒന്നുപോലെ ഇഷ്ടപ്പെടുന്ന പാട്ടുകളുമായത്.