15 ലക്ഷം കാഴ്ചക്കാരുമായി ഹൃതിക് റോഷൻ ഗാനം

ഹൃതിക് റോഷൻ, എ.ആർ.റഹ്‍മാൻ,പൂജാ ഹെഡ്ഗേ

എ ആർ റഹ്മാൻ സംഗീതം പകര്‍ന്ന മോഹൻജൊ ദാരോയിലെ പാട്ടുകൾക്കെല്ലാം മികച്ച പ്രതികരണാണു ലഭിക്കുന്നത്. ഹൃത്വിക് റോഷൻ ഏറെക്കാലത്തിനു ശേഷം അഭിനയിക്കുന്ന ചിത്രത്തിലെ ടൈറ്റിൽ സോങ് യുട്യൂബിൽ മുന്നേറുകയാണ്. മൂന്നു ദിവസം മുൻപ് ട്യൂബിലെത്തിയ ഗാനം 15 ലക്ഷത്തിലധികം പ്രാവശ്യമാണ് ആളുകൾ കണ്ടത്. എ. ആർ റഹ്മാനും അരിജിത് സിങും ചേർന്നു പാടിയ ഗാനമാണിത്. ജാവേദ് അക്തറാണു വരികൾ കുറിച്ചത്. 

കിടിലൻ ഡാൻസുമായി ഹൃത്വിക് റോഷൻ

സംസ്കാരത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിലെ ഗാനം ദൃശ്യഭംഗികൊണ്ടും ഹൃത്വിക് റോഷന്റെ മനോഹരമായ നൃത്തം കൊണ്ടും കൂടിയാണ് ഇത്രയും ആകര്‍ഷണീയമായത്. ബേല ഷെൻഡേ, സനാ മൊയ്തൂട്ടി എന്നിവരും ടൈറ്റിൽ സോങിൽ പാടിയിട്ടുണ്ട്. കൂടാതെ ഒരു വലിയ സംഘമാണു ബാക്കിങ് വോക്കൽ പാടിയത്. അശുതോഷ് ഗ്വാരിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൂജാ ഹെഡ്ഗേയാണു നായിക.