ഇടിയിലെ ഇടിവെട്ട് പാട്ട്

ജയസൂര്യ തകർപ്പൻ ആക്ഷനുമായെത്തുന്ന ചിത്രം ഇടിയിലെ തീം സോങ് പുറത്തിറങ്ങി. ചടുലവും ഊർജ്ജസ്വലവുമായ ഗാനം ആലപിച്ചിരിക്കുന്നത് രാഹുൽ‌ രാജും ജോസ്‍ലീ ലോൺലീ ഡോഗിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. രാഹുൽ രാജിന്‍റേതാണ് ഈണം. റാപ് താളത്തിന്റെ മാസ്മരികതയുളള പാട്ടിന്റെ വരികൾ മനു മഞ്ജിത്തിന്റേതാണ്. ജോസ്‍ലീ ലോൺലീ ഡോഗിയുടേതാണ് റാപ് വരികള്‍. 

ഇൻസ്പെക്ടർ ഇബ്രാഹീം ദാവൂദ് അഥവാ ഇടി എന്ന ചിത്രം നവാഗതനായ സാജിദ് യഹിയയാണു സംവിധാനം ചെയ്തത്. ശിവദയാണു നായിക. ജോജു ജോർജ് സുനിൽ സുഗദ തുടങ്ങിയവരാണു മറ്റ് അഭിനേതാക്കൾ. അറൗസ് ഇര്‌ഫാനും സാജിദ് യഹിയയും ചേർന്നാണ് കഥയും തിരക്കഥയുമെഴുതിയത്. സുജിത് സാരംഗിന്റെയാണു ഛായാഗ്രഹണം. ഷമീർ മുഹമ്മദിന്റേതാണ് എഡിറ്റിങ്.