സംഗീതത്തിന് അതിർത്തികളില്ല: ഇളയരാജ

സംഗീതത്തിന് അതിർത്തികളില്ലെന്ന് സംഗീതജ്ഞൻ ഇളയരാജ. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ കലാകാരൻ‌മാരോട് ഇന്ത്യ വിട്ടുപോകണമെന്ന എംഎൻഎസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഗീതത്തിന് രാജ്യമോ അതിർത്തിയോ സമയമോ ഒന്നുമേയില്ല. സംഗീതത്തിനു തുല്യം സംഗീതം മാത്രം. അമേരിക്കയിൽ തുടരുന്ന സംഗീത പര്യടനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇളയരാജ.

നിറഞ്ഞു കവിഞ്ഞ സദസിനെ സാക്ഷിയാക്കിയാണ് ഇളയരാജയുടെ അമേരിക്കൻ പര്യടനം പുരോഗമിക്കുന്നത്. ആയിരത്തിലേറെ സിനിമകൾക്ക് ഈണമിട്ട സംഗീതജ്ഞനെ ആദരിക്കുവാനാണ് കലാലയ ഇളയരാജയുടെ സംഗീത കച്ചേരി സംഘടിപ്പിച്ചത്. സാൻഫ്രാൻസിസ്കോ ബേ ഏരിയ, ഡല്ലാസ്, അറ്റ്ലാന്റ, ന്യൂജഴ്സി, വാഷിങ്ടൺ ഡിസി എന്നിവിടങ്ങളിലാണ് ഇളയരാജയുടെ സംഗീത കച്ചേരികൾ നടക്കുന്നത്.