ഒരു ഗാനത്തിനായി ഇല്യാനയ്ക്ക് ഒന്നരകോടി

സിനിമയിൽ ഒരു ഗാനത്തിൽ ഐറ്റം ഡാൻസ് ചെയ്യാൻ ഇല്യാന ഡിക്രൂസിന് ഒന്നര കോടി രൂപ വാഗ്ദാനം ചെയ്തെന്ന് റിപ്പോർട്ട്. റാം ചരൺ തേജയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ബ്രൂസ് ലീ എന്ന തെലുങ്ക് ചിത്രത്തിലാണ് ഈ മോഹനവാഗ്ദാനം നടിക്ക് ലഭിച്ചിരിക്കുന്നത്. എന്നാൽ ഈ ഓഫറിന് ഇതുവരെ താരം മറുപടി നൽകിയിട്ടില്ല.

നല്ലവേഷങ്ങൾ ചെയ്യാൻ മാത്രമാണ് തനിക്ക് താൽപര്യമെന്നും എന്നാൽ ലഭിക്കുന്നതെല്ലാം അങ്ങനത്തെ ഓഫറുകൾ അല്ലെന്നും നേരത്തെ ഇല്യാന വ്യക്തമാക്കിയിരുന്നു. ഇതിനെതുടർന്ന് തന്റെ കരിയറിന് ഒരു ബ്രേക്ക് കൂടി താരം നൽകിയിരുന്നു. ഇതിനിടെയാണ് താരത്തിൽ ഒരു ഗാനത്തിൽ മാത്രം പ്രത്യക്ഷപ്പെടാൻ വൻ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്.

ബ്രൂസ് ലി എന്ന വിളിപേരിൽ അറിയപ്പെടുന്ന ഒരു സ്റ്റൻഡ്മാന്റെ വേഷത്തിലാണ് റാം ചരൺ തേജ ചിത്രത്തിലെത്തുന്നത്. ശ്രീനു വൈറ്റ്ല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാകുൾ പ്രീത് സിങും പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. 2012ലാണ് അവസാനമായി ഇല്യാന തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്. തനിക്ക് തെലുങ്കിലേക്ക് മടങ്ങി വരാൻ താൽപര്യമുണ്ടെന്ന് നടി ഈയിടെ വെളിപ്പെടുത്തിയിരുന്നു.