അവാർഡ് നിലവാരത്തെ അടയാളപ്പെടുത്തുന്നില്ല

പുരസ്കാരങ്ങളൊരിക്കലും നമ്മളുടെ നിലവാരത്തെയല്ല അടയാളപ്പെടുത്തുന്നതെന്ന് സംഗീത സംവിധായകൻ ബിജിബാൽ. അവാർഡുകൾ പ്രോത്സാഹനമാണ്. പക്ഷേ നമ്മളുടെ നിലവാരത്തെ അടയാളപ്പെടുത്തുന്ന അവസാന പദമല്ല അത്. അവാർഡുകള്‍ നമ്മെ സ്വാധീനിക്കാനും സാധ്യതയില്ല. എപ്പോഴും ഒരു വിദ്യാർഥിയുടെ മനസോടെയിരിക്കുകയെന്നതാണു വലിയ കാര്യം. ബിജിബാൽ പറയുന്നു. മനോരമ ഓൺലൈനിന്റെ ഐ മീ മൈ സെൽഫിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

അതുപോലെ പാട്ടിന്റെ സ്വഭാവം അതിന്റെ സംഗീത സംവിധായകന്റെ  സ്വഭാവം പോലെയാകുന്നത് ഒരു പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയുടെ ഏത് സാഹചര്യം ഏതായാലും അതിനെ നേരിടുവാൻ സംഗീത സംവിധായകൻ തയ്യാറായിരിക്കണം. വന്യമായ സംഗീതം എന്‍റെയുള്ളിലുണ്ടെന്നാണ് കരുതുന്നത്. പലതരത്തിലുള്ള സംഗീതം പരീക്ഷിക്കാനുള്ള അവസരം കിട്ടുമ്പോഴാണ് ഒരു സംഗീതജ്ഞൻ സന്തുഷ്ടനാകുന്നത്.  ആഷിക് അബുവിന്റെ സിനിമകളിലൂടെയാണ് വ്യത്യസ്ത സംഗീതം ചെയ്യാനുള്ള അവസരം കിട്ടിയത്. വ്യക്തിത്വത്തേയും അവനുണ്ടാക്കുന്ന സംഗീതവുമായി ചേർത്തു വയ്ക്കാനാകാത്ത രീതിയൽ വളരെ വ്യത്യസ്തമായൊരിടം കിട്ടുന്നിടത്താണ് സംഗീത സംവിധായകന് സന്തോഷം കിട്ടുന്നത്. ബിജിബാൽ പറഞ്ഞു.