ഐറ്റം സോങിൽ പാടി ജാസി ഗിഫ്റ്റ്

തീർത്തും വ്യത്യസ്തമായ സ്വരമാണ് ജാസീ ഗിഫ്റ്റിന്. സംഗീത സംവിധാനം ചെയ്ത പാട്ടുകളും അങ്ങനെ തന്നെ. സൂം എന്ന ചിത്രത്തിൽ ഒരു ഐറ്റം ഗാനം പാടിയിരിക്കുകയാണ് ഇദ്ദേഹം. അനീഷ് വർമ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂം.

പതിവു ജാസീ ഗിഫ്റ്റ് പാട്ടുകളിലേതു പോലെ രസകരമായ ഹമ്മിങും ബാക്കിങ് വോക്കലും ഈ ഐറ്റം സോങിനെ കേൾവി സുന്ദരമാക്കുന്നു. സംഗീതം പകർന്നതും ജാസി തന്നെ. ഭഗത് മാനുവേലും ഷമ്മി തിലകനും സുനിൽ സുഖദയുമൊക്കെ അഭിനയിക്കുന്ന ചിത്രമാണിത്.  എം ആർ രാജന്‍ നായരാണു സിനിമ നിർമ്മിക്കുന്നത്.