ധനുഷ് ചിത്രത്തിൽ കെ എസ് ചിത്ര പാടിയ താരാട്ട് പാട്ട്

ധനുഷ് ചിത്രമായ കൊടിയിൽ സന്തോഷ് നാരായണൻ സംഗീതത്തിൽ കെ.എസ് ചിത്ര പാടിയ താരാട്ട് പാട്ടെത്തി. വാനമ്പാടിയുടെ സ്വരത്തിലുള്ള പാട്ട് തമിഴകത്തിന്റെയും മലയാളത്തിന്റെയും നെഞ്ചകങ്ങളിലേക്കു ചേക്കേറുകയാണ്. മനസിൽ അമ്മയുടെ സ്നേഹം നിറയ്ക്കുന്ന വരികൾ വിവേകിൻറേതാണ്. കേൾക്കാൻ കൊതിച്ചിരുന്നൊരു തമിഴ് മെലഡി പാട്ടു തന്നെയാണിത്.  

ഒരു ധനുഷ് സിനിമയിലും സന്തോഷ് നാരായണൻ സംഗീതത്തിലും ഇതാദ്യമായാണ് ചിത്ര പാടുന്നത്. സന്തോഷ് നാരായണന്റെയും ആദ്യ ധനുഷ് ചിത്രമാണിത്. 

ധനുഷ് ആദ്യമായി ഇരട്ടവേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് സിനിമയ്ക്ക്. ദീപാവലി ചിത്രമായി വൻ റിലീസിങ്ങിനൊരുങ്ങുന്ന സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.