കബാലിയുടെ ബാക്ക്ഗ്രൗണ്ട് സ്കോർ പുറത്തിറങ്ങി

കബാലിയുടെ വീരോജ്വലവും വികാരനിർഭരവുമായ ജീവിതത്തെ പ്രേക്ഷകന്റെ മനസിലേക്കെത്തിച്ചത് അതിന്റെ പശ്ചാത്തല സംഗീതത്തിന്റെയും കൂടി മികവാണ്. ഈ രജനീകാന്ത് ചിത്രത്തിനു സന്തോഷ് നാരായണന്‍ നൽകിയ എല്ലാ ഈണങ്ങളും പുറത്തിറങ്ങി. തീയറ്ററിൽ സിനിമ കണ്ടപ്പോൾ മനസിൽ കുരുങ്ങിയ പശ്ചാത്തല സംഗീതത്തെ ഇനി ഇഷ്ടമുള്ളപ്പോഴൊക്കെ കേട്ടു രസിക്കാം. 

പി.രഞ്ജിത് ആണു കബാലി സംവിധാനം ചെയ്തത്. ചിത്രത്തിലെ രജനീകാന്തിന്റെ ലുക്കും ട്രെയിലറും സംഗീതവും സിനിമ പുറത്തിറങ്ങും മുൻപേ വലിയ പ്രശസ്തിയാണു നേടിയെടുത്തത്. പാട്ടുകളുടെ വിഡിയോകൾ യുട്യൂബിൽ ഇപ്പോഴും തരംഗം സൃഷ്ടിച്ചു മുന്നേറുന്നു. അതിനിടയിലേക്കാണു പശ്ചാത്തല സംഗീതവുമെത്തുന്നത്.