മോഹൻലാൽ ചിത്രത്തിൽ ഐറ്റം ഡാൻസുമായി കാജൽ അഗർവാള്‍

മോഹൻലാൽ ചിത്രമായ ജനതാ ഗാരേജിൽ ഐറ്റം സോങുമായി കാജൽ അഗർവാൾ എത്തുന്നു. ജൂനിയർ എൻടിആറിനൊപ്പം ഗ്ലാമർ വേഷത്തിൽ അതിസുന്ദരിയാണ് കാജൽ. നൃത്തച്ചുവടുകളും ഗംഭീരം. ജൂനിയർ എൻടിആറിന്റെ ഊർജ്ജസ്വലത പോലെ പാട്ടിനെ നൃത്തം കൊണ്ടും ഭംഗികൊണ്ടും കാജൽ അത്യുജ്വലമാക്കിയിരിക്കുന്നു. പക്കാ ലോക്കൽ എന്ന പാട്ടിന്റെ ടീസറാണു പുറത്തെത്തിയിരിക്കുന്നത്. വൻ പ്രതിഫലം വാങ്ങിയാണു താരം നൃത്തരംഗത്തിൽ അഭിനയിച്ചത്. 

സാമന്തയും നിത്യാ മേനോനുമാണ് നായികാ വേഷങ്ങളിൽ എത്തുന്നത്. കോർത്തല ശിവയാണു ചിത്രത്തിന്റെ സംവിധാനം. ദേവിശ്രീ പ്രസാദാണു പാട്ടുകളൊരുക്കിയത്. രാമയോഗയ്യ ശാസ്ത്രിയുടേതാണു വരികൾ. മൈത്രി മൂവീ മേക്കേഴ്‍സിന്റെ ബാനറിൽ നവീൻ യേർനേനി വൈ.രവിശങ്കർ, സി.വി. മോഹൻ എന്നിവർ ചേര്‍ന്നാണു സിനിമ നിർമ്മിക്കുന്നത്.