'കാലാ ചഷ്മ' പാടിക്കളിച്ച് സൂപ്പർ ഹോട്ട് ലുക്കിൽ കത്രീന

കത്രീന അവതരിപ്പിച്ചിട്ടുള്ള ഐറ്റം ഡാൻസുകളെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു. 'കാലാ ചഷ്മ'... എന്ന ഗാനവും ഇനി അക്കൂട്ടത്തിലൊന്നാണ്. സിദ്ധാർഥ് മൽഹോത്രയ്ക്കൊപ്പം സൂപ്പർ ഹോട്ട് ലുക്കിൽ കത്രീന പാടിയാടിയ ഗാനം ഒരു ദിവസം കൊണ്ടു എട്ടു ലക്ഷത്തിലധികം പ്രാവശ്യമാണു യുട്യൂബ് വഴി ആളുകൾ കണ്ടത്. ബാർ ബാർ ദേഖോ എന്ന ചിത്രത്തിലെ ഗാനമാണിത്. പ്രേം ഹർദീപാണു പാട്ടു ചിട്ടപ്പെടുത്തിയത്. ബാദ്ഷയാണു ഗാനം റീക്രിയേറ്റ് ചെയ്തത്. അമ്രിക് സിങും കുമാറും ചേർന്നെഴുതിയ വരികൾ അമര്‍ അർഷി, ബാദ്ഷാ, നേഹ കക്കാർ എന്നിവർ ചേർന്നാണ് ആലപിച്ചത്.