കാഞ്ചനമാലയെ കാണാൻ ജയചന്ദ്രനുമെത്തി , ഒപ്പമിരുന്ന് പാട്ടും പാടി!

കാഞ്ചനമാലയുടെ കാത്തിരിപ്പിന് സംഗീതം പകർന്ന എം ജയചന്ദ്രൻ അവരെ കാണാനെത്തി. അടുത്തിരുന്നു പാടി...കാത്തിരുന്ന് കാത്തിരുന്ന്...... കാഞ്ചനയുടെയും മൊയ്തീന്റെയും കഥ പറഞ്ഞ ആർ എസ് വിമൽ ചിത്രം എന്നു നിന്റെ മൊയ്തീനിലെ ഗാനങ്ങളെല്ലാം ശ്രദ്ദേയമാണെങ്കിലും കാത്തിരുന്നു കാത്തിരുന്നുവെന്ന പാട്ടാണ് ആ ചിത്രത്തിന്റെ ഏറ്റവും വികാരഭരിതമായ കഥാസന്ദര്‍ഭത്തെ സംഗീതാത്മകമാക്കിയത്. മൊയ്തീനോടൊപ്പമുള്ള ജീവിതത്തിനായുള്ള കാഞ്ചനമാലയുടെ കാത്തിരിപ്പിന്റെ നാളുകളെ അതിന്റെ ആഴത്തെ ഉള്‍ക്കൊള്ളുന്ന വരികളായിരുന്നു അതിന്. മെലഡിയുടെ ഈണക്കൂട്ടുകൾ തയ്യാറാക്കാനുള്ള ജയച‌ന്ദ്രൻ മികവ് അപ്പാടെ പ്രതിഫലിപ്പിക്കുന്ന പാട്ട്. ശ്രേയാ ഘോഷാലായിരുന്നു ആ പാട്ട് പാടിയത്.