ആശാജിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ചിത്ര

മെലഡി ക്യൂൻ ആശാജിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മെലഡി ക്യൂൻ ചിത്ര. പാട്ടുപാടുന്നവരുടെയെല്ലാം പ്രചോദനമായി നിൽക്കുന്ന ആശാജി സംഗീതപ്രേമികൾക്ക് ദൈവം തന്നെ സമ്മാനമാണെന്നാണ് വിഡിയോയിലൂടെ പറയുന്നത്. കൂടാതെ ഇനിയും ധാരാളം പാട്ടുകൾ പാടാനുള്ള അവസരം ദൈവം ആശാജിക്ക് നൽകട്ടേ എന്നും ചിത്ര വിഡിയോയിലൂടെ പറയുന്നുണ്ട്.