ഞാനിങ്ങനെ മാറിയത് ആ സംഭവത്തിനു ശേഷം: ലേഡി ഗാഗ

പത്തൊമ്പതാം വയസിൽ മാനഭംഗത്തിനിരയായതോടെയാണ് തന്റെ വ്യക്തിജീവിതം മാറിമറിഞ്ഞതെന്ന് പോപ് ഗായിക ലേഡി ഗാഗ. വിവാദങ്ങളുടെ സന്തത സഹചാരിയാണ് ഗാഗയെന്നതിൽ സംശയമില്ല. കൗമാരകാലത്തിന്റെ അവസാനനാളിൽ റേപ്പ് ചെയ്യപ്പെട്ടതിനെ കുറിച്ച് ഗാഗ ഒരു വർഷം മുൻപ് പറഞ്ഞിട്ടുണ്ടെങ്കിലും അതിനെ കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താൻ അവർ തയ്യാറായിരുന്നില്ല. അതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ അസ്വസ്ഥതതയോടെ ഒഴിഞ്ഞു മാറിയിരുന്നു. പക്ഷേ അടുത്തിടെ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ‌ ആ സംഭവം ശാരീരികമായും മാനസികമായും തന്നെയെത്രത്തോളം വേട്ടയാടിയെന്ന് ഗേഗ പറഞ്ഞു.

ഏഴു വർഷത്തോളം ആ ബലാത്സംഗത്തെ കുറിച്ച് ഞാനാരോടും പറഞ്ഞിരുന്നില്ല. അങ്ങനൊരു ദുരന്തം ജീവിതത്തിൽ സംഭവിച്ചുവെന്ന് അംഗീകരിക്കുവാൻ എനിക്കാകുമായിരുന്നില്ല. അതെന്റെ കുറ്റം എന്ന രീതിയിലായിരുന്നു ഞാൻ ചിന്തിച്ചിരുന്നു. സ്വയം പഴിച്ച് ജീവിക്കുകയായിരുന്നു. മറിച്ച് ചിന്തിക്കാൻ എനിക്കറിയില്ലായിരുന്നു.

ബലാത്സംഗ ചെയ്യപ്പെട്ടത് സ്വന്തം കുറ്റംകൊണ്ടാണെന്ന ചിന്ത മാറിയത് വർഷങ്ങൾകൊണ്ടാണ്. അന്ന ഞാൻ ചിന്തിച്ചത് എന്റെ വസ്ത്രധാരണം ആളുകളെ പ്രകോപിപ്പിച്ചെന്നും അതാണ് ബലാത്സംഗത്തിൽകൊണ്ടെത്തിച്ചെതുന്നുമാണ് ഞാന്‌ കരുതിയത്. സ്വയം ദുരന്തത്തിലേക്ക് നടന്നുനീങ്ങിയെന്നായിരുന്നു എന്റെ ചിന്ത. അതെല്ലാം വിഡ്ഢിത്തരങ്ങളായിരുന്നുവെന്ന് എനിക്കിന്ന് മനസിലാകുന്നു. ഗാഗ മനസുതുറന്നു.

ആ സംഭവത്തെ കുറിച്ച് ചിന്തിക്കാൻ പോലും എനിക്കാകുമായിരുന്നില്ല. സത്യത്തിൽ ആ സംഭവമാണ് എന്നെ മാറ്റിമറിച്ചത്. അന്നുവരെയുണ്ടായിരുന്ന എന്റെ എല്ലാ നിലപാടുകളേയും ആ സംഭവം മാറ്റിമറിച്ചു. എന്റെ ശരീരത്തേയും ചിന്തകളേയും അത് മറ്റൊന്നാക്കി. അത്തരത്തിലൊരു സംഭവത്തിലൂടെ കടന്നുപോകുമ്പോൾ ഏൽക്കുന്ന ശാരീരകമായ മുറിവുകൾ ചെറുതല്ല. ഗാഗ പറഞ്ഞു. അപ്രതീക്ഷിതമായി ശരീരത്തിനേൽക്കുന്ന ആഘാതം പിന്നീടുള്ള ജീവിതകാലം മുഴുവൻ പിന്തുടരും. അന്ന് ശരീരത്തിനേറ്റ മുറിവാണ് എന്റെ രൂപം തന്നെ മാറ്റിമറിച്ചത്. ഇരുപത്തിയൊമ്പതുകാരിയായ ലേഡീ ഗാഗ ഇക്കാലത്തിനിടയിൽ വാരിക്കൂട്ടിയത് ആറു ഗ്രാമികളാണ്.