മലരേ ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി

മലരുപോലെ മനോഹരമായിരുന്നു 'മലരേ നിന്നെ കാണാതിരുന്നാൽ' എന്ന പ്രേമത്തിലെ ഗാനം. മനോഹരമായ വരികളാലും സംഗീതത്താലും പ്രേമത്തെ അതി മധുരമാക്കിയീ മലർ... പുതുതലമുറ ഗൂഗിളിലും, യൂട്യുബിലും, ഫെയ്സ്ബുക്കിലുമൊക്കെ ഇത്രയേറെ അന്വേഷിച്ച ഒരു ഗാനം അടുത്തെങ്ങും ഉണ്ടായിട്ടില്ല. എന്നാല്‍ അതിന്റെ വിഡിയോ ഗാനത്തിനായി കാത്തിരിക്കാനായിരുന്നു വിധി.

എന്നാല്‍ ആരാധകരെ സന്തോഷത്തിലാക്കി മലരേയെന്ന ഗാനത്തിന്റെ ഔദ്യോഗിക വിഡിയോ പുറത്തിറക്കി. ഗാനത്തിന്റെ വിഡിയോ ഉടനിറങ്ങുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

വരികള്‍

തെളിമാനം മഴവില്ലിൻ നിറമണിയും നേരം,

നിരമാർന്നൊരു കനവെന്നിൽ തെളിയുന്ന പോലെ,

പുഴയോരം താഴുകുന്നീ തണുനീറൻ കാറ്റും,

പുളകങ്ങൾ ഇഴനെയ്തൊരു കുഴലൂതിയ പോലെ,

കുളിരേകും കനവിൽ നീ കതിരാടിയ കാലം,

മനതാരിൽ മധുമാസം തളിരാടിയ നേരം,

അകമരുകും മയിലിണകൾ തുയിലുണരും കാലം,

എൻ അകതാരിൽ അനുരാഗം പകരുന്ന യാമം,

അഴകേ ... അഴകിൽ തീർത്തൊരു ശിലയഴകേ,

മലരേ ... എന്നുയിരിൽ വിടരും പനിമലരേ ...