കേരള കാനിനായി മംമ്തയുടെ ഗാനം

കാൻസറിനെ ചെറുത്ത് തോൽപ്പിക്കുവാൻ മനോരമ ന്യൂസ് സംഘടിപ്പിക്കുന്ന ജനകീയ ദൗത്യം കേരള കാനിലേക്കായി മംമ്തയുടെ പാട്ട്. കാൻസർ രോഗികൾക്ക് കരുത്തിന്റെ സന്ദേശം പകരുന്ന ഇംഗ്ലിഷ് സോങാണ് മംമ്ത ആലപിക്കുന്നത്. കാൻസറിനെതിരെയുള്ള മംമ്തയുടെ പോരാട്ടം ഏറ്റവും നല്ല മാതൃകയാണ്. അസുഖത്തെ നേരിടാനും അത് തുറന്നു പറയാനും കാണിച്ച ധൈര്യത്തെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. അഭിനേത്രിയെന്നതിലുപരി ഗായിക കൂടിയാണ് മംമ്ത. ഇതുവരെ പാടിയ ഗാനങ്ങളെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. പ്രതീക്ഷയുടെ സന്ദേശം പകർന്ന് കേരള കാനിനായി മംമ്ത പാടിയ ഗാനവും അക്കൂട്ടത്തിലൊന്നാകും.