ആ റെക്കോർഡ് വീണ്ടും: മരണത്തിനു തോൽപ്പിക്കാനാകില്ല മൈക്കിൾ ജാക്സണെ

മരണപ്പെട്ട സംഗീതജ്ഞരുടെ ആൽബങ്ങളിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടത് എന്ന റെക്കോർഡ് വീണ്ടും മൈക്കിൾ ജാക്സണു സ്വന്തം. ഈണങ്ങൾ കൊണ്ടു ലോകത്തിന്റെ നെഞ്ചകങ്ങളിൽ, റെക്കോഡുകൾ കൊണ്ടു നെറുകയിൽ. അതാണു മൈക്കിൾ ജാക്സൺ. സംഗീത ചക്രവർത്തി ഓർമകളിലേക്കു മറഞ്ഞിട്ടും ആ പേരിപ്പോഴും പ്രസക്തമാകുന്നു. ചരിത്രത്തിൽ ഇങ്ങനൊരു അംഗീകാരം മറ്റൊരു കലാകാരനും ലഭിച്ചിട്ടില്ലെന്നുറപ്പ്.  

ഫോബ്സ് മാഗസിനാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ പന്ത്രണ്ടു മാസത്തിനിടയിലെ കണക്കാണിത്. 825 മില്യൺ യുഎസ് ഡോളറാണ് ജാക്സൺ നേടിയത്. 2009ലാണ് ജാക്സൺ മരണപ്പെടുന്നത്. ജീവിച്ചിരിക്കുമ്പോൾ, ഏറ്റവും അധികം സാമ്പത്തിക നേട്ടമുണ്ടാക്കിയ കലാകാരൻ നിരവധി പ്രാവശ്യം അദ്ദേഹം നേടിയിരുന്നു. മരണപ്പെട്ടപ്പോഴും അതിനു മാറ്റമില്ല. 2012ൽ ഒഴികെ ബാക്കിയെല്ലാ പ്രാവശ്യവും ജാക്സൺ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.