താരനിബിഡമായി മുന്തിരി വള്ളികൾ തളിർക്കുമ്പോൾ ഓഡിയോ ലോഞ്ച്

പ്രണയത്തിന്റെ മുന്തിരിവള്ളികൾ തളിരിട്ട സായാഹ്നത്തെ സാക്ഷിയാക്കി മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലെ പാട്ടുകളെത്തി. ഇന്നലെ വൈകിട്ട് കൊച്ചിയിലെ താജ് ഹോട്ടലിലിൽ ആയിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. മോഹൻലാൽ,മീന,പ്രിയദർശൻ എന്നിവർ അടക്കം വൻ താരനിരയാണ് ഓഡിയോ ലോഞ്ചിനെത്തിയത്.  ചിത്രങ്ങൾ കാണാം. 

ബിജിബാലും എം ജയചന്ദ്രനും ചേർന്ന് ഈണമിട്ട പാട്ടുകളാണ് ചിത്രത്തിലുള്ളത്. വരികൾ റഫീഖ് അഹമ്മദ്, ഡോ.മധു വാസുദേവൻ, ഡി.ബി.അജിത് കുമാർ എന്നിവർ ചേർന്നാണ് പാട്ടുകൾ രചിച്ചത്. സിനിമയിലെ പാട്ടുകളെ ഏറെ ആകാംഷയോടെയാണു പ്രേക്ഷകർ കാത്തിരിക്കുന്നത്. കാരണം, സിനിമയിൽ മീന പാടിയഭിനയിക്കുന്ന ഒരു രംഗം കുറച്ചു ദിവസം മുൻപ് ലീക്ക് ആയിരുന്നു. ആ വിഡിയോ രംഗത്തിലെ ഗാനം ഏറെ കാവ്യ മനോഹരമായിരുന്നു. 

സിന്ധു രാജിന്റെ തിരക്കഥയിൽ ജിബു ജേക്കബ് ആണ് സിനിമ സംവിധാനം ചെയ്തത്. വീക്കെൻഡ് ബ്ലോക്ബ്ലസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ ആണു ചിത്രം നിർമ്മാണം. പ്രമോദ് പിള്ളയുടേതാണ് ഛായാഗ്രഹണം. എഡിറ്റിങ് സൂരജ് ഇ എസും. 

മോഹൻലാലും മീനയും ചടങ്ങിനിടെ
അജു വർഗീസ്
അനൂപ് മേനോൻ