ഗ്ലാമർ ഡാൻസുമായി തെലുങ്കിൽ തിളങ്ങി നമിത പ്രമോദ്

അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മലയാള സിനിമയിൽ തിളങ്ങിയ നടിയാണു നമിത പ്രമോദ്. അന്യഭാഷയിലേക്കു പോയി പ്രശസ്തരായ മലയാളി നടിമാരുടെ കൂട്ടത്തിലാണ് ഇപ്പോൾ നമിതയ്ക്കും സ്ഥാനം. ചുട്ടാലാബായിയിൽ, ആദിയുടെ നായികയായി നമിത അഭിനയിക്കുന്ന തെലുങ്ക് ചിത്രം ചുട്ടാലബായിയിലെ ഒരു കിടിലൻ ഗാനം ഏറെ ശ്രദ്ധ നേടുകയാണിപ്പോൾ. ഗ്ലാമർ ലുക്കും ചടുലമായ നൃത്തവുമായി പാട്ടിനെ മനോഹരമാക്കി നമിത. കരിയറിലെ ആദ്യ തമിഴ് ചിത്രമാണിത്. 

രാമജോഗയ്യ ശാസ്ത്രിയുടെ വരികൾക്കു എസ് എസ് തമൻ ആണ് ഈണമിട്ടത്. രമ്യ ബഹ്‍റയും സിംഹയുമാണ് ഈ തകർപ്പൻ ഗാനം പാടിയത്. വീരഭദ്രം മുല്ലപുടി സംവിധാനം ചെയ്ത ചിത്രമാണിത്.