കബാലി സംഗീതം നെരുപ്പ്ടാ

കബാലി സിനിമയുടെ പോസ്റ്റർ

രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ ടീസർ മേയ് ഒന്നിനാണ് എത്തിയത്. യുട്യൂബിലും ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ ചരിത്രം രചിച്ച് കബാലി മുന്നേറുമ്പോള്‍ തലൈവർ രജനിയുടെ സ്റ്റൈലിനൊപ്പെം ആരാധകരെ ത്രില്ലടിപ്പിച്ച മറ്റൊന്നുകൂടിയുണ്ട് ചിത്രത്തിലെ സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതം.

കബലിയിലെ രജനി, സന്തോഷ് നാരായണൻ

സാധാരണ രജനി ചിത്രങ്ങളിലേതുപോലെ ആവേശമുണർത്തുന്ന ബിജിഎമ്മിനുപകരം ത്രില്ലടിപ്പിക്കുന്ന വ്യത്യസ്തമായ ബാക്ക്ഗ്രൗണ്ട് മ്യൂസിക്. നെരുപ്പ്ടാ....എന്ന് പിന്നണിയിൽ ഒരു നിലവിളിയും. ട്വിറ്ററിൽ ഹാഷ്ടാഗ് ആയും ബിജിഎമ്മിലെ ഈ വാക്കുകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോൾതന്നെ ഹിറ്റായിക്കഴിഞ്ഞു ഈ പരീക്ഷണം.

നെരുപ്പ്ഡാ എന്ന ബിജിഎമ്മിനുപിന്നിലെ ശബ്ദം അരുൺരാജ കാമരാജ് ആണ്. ഇദ്ദേഹമാണ് ഈ പാട്ടിന്റെ വരികളെഴുതിയതും.സന്തോഷ് നാരായണന്റെ ജിഗർത്തണ്ടയിലെ ഡിംഗ് ഡോങ്ങ് എന്ന ഗാനത്തിനു പിന്നിലെ ശബ്ദവും അരുൺരാജ കാമരാജ് ആണ്.

കഴിഞ്ഞ ഒരു ദശകമായി തുടരുന്ന രജനി- എ ആർ റഹ്മാന്‍ ടീമിൽനിന്ന് വ്യത്യസ്തമായി ഈ രജനി ചിത്രത്തിലെ സംഗീതസംവിധാനം സന്തോഷ് നാരായണനാണെന്നത് തമിഴ് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

ആട്ടക്കത്തി, പിസ, സൂദു കാവു, മദ്രാസ്, ജിഗര്‍തണ്ട തുടങ്ങിയ സിനിമകളുടെ സംഗീത സംവിധാനം സന്തോഷ് നാരായണനാണ്. 2012ൽ അട്ടക്കത്തിയിലൂടെ സംഗീത സംവിധാനരംഗത്തെത്തിയ സന്തോഷ് നാരായണൻ 4 വര്‍ഷംകൊണ്ട് ചെയ്തത് പത്തിനടുത്ത് മാത്രം ചിത്രങ്ങൾ. 2016ലെത്തുമ്പോൾ രജനിയുടെ കബാലിയും മറ്റ് പത്തോളം പ്രമുഖരുടെ ചിത്രങ്ങളും. കബാലി ഓഡിയോ ലോഞ്ച് തമിഴ് സിനിമാലോകം കാത്തിരിക്കുകയാണ്.