ആലാപന ഭംഗിയുമായി പി ജയചന്ദ്രനും ജ്യോത്സനയും

റോമനോവ് എന്ന ചിത്രത്തിൽ നിന്ന് ഒരു മെലഡി പാട്ട് പുറത്തിറങ്ങി. പി.ജയചന്ദ്രനും ജ്യോത്സനയും ചേര്‍ന്നാണീ പാട്ടു പാടിയിരിക്കുന്നത്. ഭാവഗായകന്റെ ആലാപന ചാരുതയ്ക്കൊപ്പം ജ്യോത്സനയുടെ മഞ്ഞു പോലെ മൃദുലമായ സ്വരവും കൂടി ചേര്‍ന്ന പാട്ട് ആദ്യ കേൾവിയിൽ തന്നെ നമുക്കു പ്രിയപ്പെട്ടതാകും. എഴു നിറങ്ങൾ മഴവില്ലു തീർക്കും എന്നു തുടങ്ങുന്ന പ്രണയ ഗീതത്തിനു മഴവില്ലിന്റെ അഴകു തന്നെയാണ്.

ഗുരുജി അങ്കമാലി എഴുതിയ പാട്ടിന് ഈണം ജീവൻ നന്ദന്റേതാണ്. എം ജി സജീവ് ആണ് റോമനോവ് സംവിധാനം ചെയ്യുന്നത്. സിജു അഗസ്റ്റിനാണ് നിർമ്മാണം.