രാകേന്ദുവിൽ ഇന്ന്

കോട്ടയത്ത് നടക്കുന്ന രാകേന്ദു സംഗീതോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ കവി നാടകകൃത്തുമായ കാവാലം നാരായണ പണിക്കരെയാണ് അനുസ്മരിക്കുന്നത്. അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെയുള്ളൊരു യാത്രയാണിത്. അദ്ദേഹത്തിന്റെ മകൻ കാവാലം ശ്രീകുമാറും വൈക്കം വിജയലക്ഷ്മിയും അടക്കമുള്ള ഗായകരാണ് ആലപിക്കുക. ഇന്നത്തെ പരിപാടികൾ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 

രാകേന്ദുവിനായി മനോരമ ഓണ്‍ലൈൻ തയ്യാറാക്കിയ സ്പെഷ്യൽ പേജ് കാണാം

നാട്ടു നിലാവ് എന്നു പേരിട്ട സംഗീത പരിപാടിയ്ക്കു മുൻപ് കാവാലം വായ്ത്താരിയുമുണ്ട്. രാകേന്ദുവിൽ ഏറ്റവും വ്യത്യസ്തമായ ഇനങ്ങളിലൊന്നു കൂടിയാണിത്. നാടക സംവിധായകൻ ചന്ദ്രദാസനും സോപാനം ശ്രീകുമാറുമാണ് ഇത് അവതരിപ്പിക്കുന്നത്. വായ്ത്താരി വൈകുന്നേരം ആറു മണിക്കും സംഗീത പരിപാടി ഏഴു മണിക്കും ആരംഭിക്കും.