ഹീറോയിൽ സൽമാന്റെ പാട്ട്

സമകലീയരായ മറ്റ് പല താരങ്ങളും പിന്നണി പാടി തിളങ്ങിയപ്പോൾ സൽമാൻ പാട്ടുപാടാൻ മുതിർന്നിരുന്നില്ല. എന്നാൽ ബോളിവുഡിലെ മസിൽഖാൻ സൽമാന് പാട്ടുപാടാൻ അറിയില്ല എന്ന് പറഞ്ഞവരെ ഞെട്ടിച്ചുകൊണ്ടായിരുന്നു കിക്ക് എന്ന ചിത്രത്തിലെ ഹാങ്ഓവർ എന്ന ഗാനം പുറത്തിറങ്ങിത്. മീറ്റ് ബ്രോസ് അഞ്ചാന്റെ സംഗീതത്തിൽ സൽമാനും പലക് മുഞ്ചാളും ചേർന്ന് പാടിയ ഗാനം സൂപ്പർഹിറ്റുകളുടെ പട്ടികയിൽ ഇടം പിടിച്ചു.

ഹാങ്ഓവറിലൂടെ തന്നിൽ ഒരു ഗായകനുമുണ്ടെന്ന് തെളിയിച്ച സൽമാൻ വീണ്ടും പാട്ടുപാടിയിരിക്കുന്നു. പക്ഷെ ഇത്തവണ സൽമാൻ അഭിനയിക്കുന്ന ചിത്രത്തിലല്ല നിർമ്മിക്കുന്ന ചിത്രത്തിലാണ് താരം പാടിയത്. ഹീറോ എന്ന ചിത്രത്തിലെ സൽമാൻ പാടിയ മേ ഹു ഹീറോ തേരാ എന്ന ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി കുമാറിന്റെ വരികൾക്ക് അമാൽ മാലിക്കാണ് ഈണം പകർന്നിരിക്കുന്നത്.

കൽ ഹോ ന ഹോ, സലാമി ഇഷ്‌ക്, പട്യാലഹൗസ്, ഡൽഹി സഫാരി, ഡി ഡേ എന്നീ ചിത്രങ്ങളുടെ സംവിധായകൻ നിഖിൽ അദ്വാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹീറോ. ഹിന്ദി സിനിമ നടൻ ആദിത്യ പഞ്ചോലിയുടെ മകൻ സൂരജ് പഞ്ചോലിയും സുനിൽ ഷെട്ടിയുടെ മകൾ അദിയ ഷെട്ടിയും നായികാനായകൻമാരായി അഭിനയിക്കുന്ന ചിത്രം 1983 ൽ പുറത്തിറങ്ങിയ ഹീറോയെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. നിഖിൽ അദ്വാനിയും ഉമേഷ് ബിസ്തും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സൂരജിനേയും അദിയയേയും കൂടാതെ ടിഗ്മാൻഷും ദുലിയ, അദിത്യ പഞ്ചോലി, ശരത് ഖേൽഖർ എന്നിവരും അഭിനയിക്കുന്നുണ്ട്. സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ സൽമാൻഖാനും സുഭാഷ് ഗായിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബറിൽ തീയേറ്ററിലെത്തും.