സിമ്പിൾ ആൻഡ് ബ്യൂട്ടിഫുൾ സർസരിയാ...

റഹ്മാൻ ഈണമിട്ട മോഹൻജോ ദാരോ എന്ന ചിത്രത്തിലെ ഗാനങ്ങളിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഗാനമാണു സർസരിയാ. മനോഹരമായ മെലഡി പാട്ടിന്റെ വിഡിയോയെത്തി. പൂജാ ഹെഡ്‍ഗേയും ഹൃതിക് റോഷനും അഭിനയിച്ച പ്രണയാർദ്ര ഗാനത്തിന്റെ ദൃശ്യങ്ങളും സുന്ദരം. കളിമണ്ണിൽ കടഞ്ഞെടുത്ത മൺചിരാതുകളുടെ ദീപപ്രഭയയിൽ തിളങ്ങുന്ന മഴവിൽ ചിത്രങ്ങൾ പോലെ മനോഹരം. വസ്ത്രങ്ങളും ലൊക്കേഷനും സെക്കൻഡുകളിടവിട്ട് മാറി മാറി ചിത്രീകരിക്കുന്ന ഗാനരംഗങ്ങളിൽ നിന്നും സർസരിയാ വ്യത്യസ്തമാകുകയാണ്. ലാളിത്യത്തിന്റെ ഭംഗി തന്നെയാണു പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. 

മോഹൻജോ ദാരോ എന്ന സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ അശുതോഷ് ഗ്വാരിക്കർ ഒരുക്കുന്ന ചിത്രമാണിത്. ജാവേദ് അക്തറിന്റെ വരികൾക്കാണു റഹ്മാൻ ഈണമിട്ടത്. ശാശ്വന്ത് സിങും സാഷാ തിരുപ്പതിയും ചേർന്നാണീ ഗാനം ആലപിച്ചത്.