സൈനികരുടെ മനസു തൊട്ട് ഷാരുഖിന്റെ കവിത

തിളക്കമാർന്നൊരു ദീപാവലി കൂടി കടന്നുപോയിരിക്കുന്നു. ബോളിവുഡ് താരങ്ങൾ ഏറ്റവുമധികം ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നാണ് ദീപാവലി. അതുകൊണ്ടു തന്നെ താരങ്ങളുടെ ദീപാവലി മേളത്തെ കുറിച്ചറിയുവാൻ നമുക്കെപ്പോഴും കൗതുകമാണ്. എങ്കിൽ ഒരുകാര്യം അറിഞ്ഞോളൂ, ഇത്തവണത്തെ ദീപാവലി ഏറ്റവും വ്യത്യസ്തമായി ആഘോഷിച്ചവരിലൊരാൾ നടൻ ഷാരുഖ് ഖാനാണ്. ഇന്ത്യൻ പട്ടാളക്കാർക്കായി ഒരു കവിതയെഴുതിക്കൊണ്ടാണ് ഷാരുഖ് ദീപാവലി ആശംസകൾ നേർന്നത്.  ആഘോഷങ്ങൾക്കിടയിൽ നമ്മൾ പലപ്പോഴും മറന്നുപോകുന്ന ധീര ജവാൻമാർക്കും അവരുടെ കുടുംബങ്ങൾക്കായി ഷാരുഖ് ട്വിറ്ററിലൂടെയാണ് കവിത പ്രസിദ്ധപ്പെടുത്തിയത്. ലോകത്തിനു മുഴുവൻ ദീപാവലി ആശംസയും നേർന്നു ഷാരുഖ്. 

ഇംതിയാസ് അലിയുടെ ചിത്രത്തിൽ അഭിനയിക്കുന്നതിനായി യൂറോപ്പിലായിരുന്നു ഷാരുഖ് ഖാൻ. അവിടെ നിന്നാണ് മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലേക്കു കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാൻ  പറന്നെത്തിയത്. 

അടുത്തിട നടൻ ജോൺ എബ്രഹാം ഫോഴ്സ് 2 എന്ന ചിത്രത്തിൽ സൈനികർക്ക് ആദരമർപ്പിച്ചൊരു ഗാനം എഴുതിയിരുന്നു.