മസിലും പെരുപ്പിച്ച് ശ്രേയയ്ക്കൊപ്പം ജോൺ എബ്രഹാമിന്റെ പാട്ട്

പാട്ടിന്റെ വകഭേദങ്ങളെല്ലാം ഇഷ്ടമാണെന്നു പറഞ്ഞാലും മെലഡി തന്നെയാണ് എല്ലാവരുടെ മനസിലും എപ്പോഴും തങ്ങിനിൽക്കുക. തേരാ സേവാ കിസ്കോ...എന്ന് ശ്രേയാ ഘോഷാൽ പാടുമ്പോൾ അനുഭവിക്കാനാകുന്നതും. അതു തന്നെയാണ്. ശ്രേയ പാടിത്തരുന്ന ഏറ്റവും പുതിയ ഗാനത്തിന്റെ പ്രത്യേകത അതൊരു മെലഡി മാത്രമാണ് എന്നുള്ളതല്ല. അവർക്കൊപ്പം പാടിയിരിക്കുന്നത് ബോളിവുഡിലെ ഒരു സൂപ്പർ സ്റ്റാറാണ്.

എത്ര വലിയ താരമായാലും ശ്രേയയ്ക്കൊപ്പം പാടാനാകുമോ എന്ന് ചിന്തിക്കണ്ട. ഇദ്ദേഹം പാടിയിരിക്കുന്നത് കേട്ടാൽ നമുക്കങ്ങനെ പറയാനും കഴിയില്ല. ആരാണെന്നല്ലേ...ജോണ്‍ എബ്രഹാം. ശ്രേയയ്ക്ക് അരികെ നിന്ന് മസിലും പെരുപ്പിച്ച് അസലായി പാടി ജോൺ എന്നു തന്നെ പറയണം. ഒരു ഗസൽ പോലെ സുന്ദരമായ ഈണമുള്ള പാട്ട് ജോണിന്റെ പുത്തൻ‌ ചിത്രം റോക്കി ഹാൻഡ്സമിൽ നിന്നുള്ളതാണ്. അഭേന്ദ്ര കുമാർ ഉപാധ്യായയുടെ വരികൾക്ക് അങ്കിത് തിവാരി ഈണമിട്ട പാട്ടാണിത്. ശ്രേയയ്ക്കും ജോണിനുമൊപ്പം അങ്കിതും പാടിയിട്ടുണ്ട്.