ധനുഷിനൊപ്പം പ്രണയഗാനം പാടി ശ്വേത; മനോഹരം ഈ വിഡിയോ

നമ്മുെട പാട്ടു ശേഖരണത്തിലുള്ള തമിഴ് മെലഡികളിലൊന്നാണ് കാതൽ ഓവിയം. ഈ ക്ലാസിക് ഗാനം ശ്വേത മോഹനും ധനുഷും ചേർന്ന പാടുന്ന വിഡിയോയാണ് രാവിലെ മുതൽ സമൂഹമാധ്യമങ്ങളിലെ തരംഗം. ഇളയരാജയുടെ എക്കാലത്തേയും മികച്ച ഗാനം അലൈഗൾ‌ ഒയ്‍വതില്ലൈയ് എന്ന ചിത്രത്തിലേതാണ്. ഇളയരാജയും ജെൻസിയും ചേർന്നാണീ പാട്ടു പാടിയത്. 

ധനുഷ് ഫെയ്സ്ബുക്കിലൂടെയാണ് ഈ വിഡിയോ പങ്കുവച്ചത്. വിഡിയോ ശ്രുതി സുന്ദരമായി ശ്വേതയും മനസുതൊട്ടു ധനുഷും പാടിയ പാട്ടിന്റെ വിഡിയോ ആയിരത്തോളം പ്രാവശ്യമാണു ഷെയർ ചെയ്യപ്പെട്ടത്. വെറുതെ ചെയ്തതാണോ സിനിമയ്ക്കു വേണ്ടിയാണോ എന്നതു വ്യക്തമല്ല. സംഗീത സംവിധായകൻ ഷോൺ റോള്‍ദാനാണു ശ്വേതയുടെയും ധനുഷിന്റെയും പാട്ടിനു ഗിത്താർ വായിക്കുന്നത്. ധനുഷിന്റെ പുതിയ ചിത്രമായ കോടിയിൽ ശ്വേത മോഹൻ  ഒരു ഗാനം ആലപിച്ചിട്ടുണ്ട്. പവർ പാണ്ടി എന്ന അടുത്ത ധനുഷ് ചിത്രത്തിൽ ഷോൺ ആണ് ഈണമിടുന്നത്.