ബിജിബാൽ കടൽ കടക്കുന്നു

തുടർച്ചയായി മൂന്ന് വർഷത്തെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടിയ ബിജിബാൽ ഇന്റർനാഷണലാകുന്നു. അയർലാൻഡിൽ നിന്നിറക്കുന്ന ഇംഗ്ലീഷ് ഷോർട്ട് ഫിലിമിന് സംഗീതം പകർന്നുകൊണ്ടാണ് ബിജിബാൽ കടലുകടക്കുന്നത്. പൂർണ്ണമായി അയർലൻഡിൽ ചിത്രീകരിച്ച ജിഐ പനയ്ക്കൽ സംവിധാനം ചെയ്ത 'ദി ഓഡ്‌സ്' ആണ് ഷോർട്ട് ഫിലിം.

ചിത്രത്തിന്റെ സംവിധായകൻ ജിഐ പനയ്ക്കൽ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചതാണീ കാര്യം. ചിത്രത്തിന്റെ ട്രെയിലറും പുറത്തിറക്കിയിട്ടുണ്ട്. സംഭവകഥയെ ആധാരമാക്കിയാണ് മധ്യവയസ്‌കരുടെ ചൂതാട്ടത്തിന്റെ കഥ പറയുന്ന ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്. ജി ഐ പനയ്ക്കൽ തന്നെയാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ജി സിനിമാസ്, ഹോൾ എന്റർടൈൻമെന്റ്‌സ് എന്നിവയുടെ ബാനറിൽ ഗെർ മർഫി, നോയൽ പനയ്ക്കൽ തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.