തിലോത്തമയയിലെ ഗാനം പുറത്തിറങ്ങി

തിലോത്തമ ഗാനത്തിലെ രംഗം

രചനാ നാരായണന്‍കുട്ടി ക്ലബ്ബ് ഡാന്‍സറായി വേഷമിടുന്ന തിലോത്തമയയിലെ ഗാനം പുറത്തിറങ്ങി. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്. പ്രീതിപണിക്കറാണ്‌ ചിത്രത്തിന്റെ സംവിധാനം. വള്ളത്തിലെ യാത്രയും ആടിയും പാടിയും കള്ളടിച്ചുമുള്ള രംഗങ്ങള്‍ കൊണ്ട് ആഘോഷമാക്കുന്ന പാട്ടാണ്‌ പുറത്തുവന്നിരിക്കുന്നത്.

അക്കരെയിക്കരെയെന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്ന സന്നിധാനന്ദനും രൂപാദേവിയുമാണ്‌. ദീപക് ദേവിന്റേതാണ്‌ സംഗീതം. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ്‌ ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത്. ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് അഘോഷ് വൈഷ്ണവമാണ്‌. സിദ്ദിഖ്, മനോജ് കെ.ജയന്‍, ഇടവേള ബാബു, കലാഭവന്‍ ഷാജോണ്‍, നന്ദു, അനൂപ് ചന്ദ്രന്‍, ബേസില്‍, രചനാ നാരായണന്‍കുട്ടി, സോനാ നായര്‍, വീണാ നായര്‍, തെസ്‌നിഖാന്‍, സജിതാമഠത്തില്‍, ദേവി ചന്ദന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഉടന്‍ തന്നെ പ്രദര്‍ശനത്തിനെത്തും.