ഹരംകൊള്ളിക്കുന്ന നൃത്തവുമായി വാണിയും രൺവീറും

ചുംബനങ്ങൾ കൊണ്ടു മൂടിയ ഗാനം. അതായിരുന്നു ബേഫിക്രെ എന്ന സിനിമയിൽ നിന്നു പുറത്തുവന്ന ആദ്യ ഗാനത്തിനു ചാർത്തിക്കിട്ടിയ വിശേഷണം. ബോളിവുഡില്‍ നിലനിൽക്കുന്ന വ്യവസ്ഥാപിത പാട്ടു രംഗങ്ങളെ കടത്തിവെട്ടിയ ഗാനമായിരുന്നു അത്. ബേഫിക്രയിലെ രണ്ടാമത്തെ പാട്ടും പുറത്തിറങ്ങി. ഈ ഗാനത്തിൽ‌ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളാണ് ഹൈലൈറ്റ്. ആദിത്യ ചോപ്ര എഴുതി സംവിധാനം ചെയ്തു നിർമ്മിക്കുന്ന ചിത്രമാണു ബേഫിക്ര.

രൺവീർ സിങും വാണി കപൂറും നഗരത്തിലെ താള മേള ത്രസിപ്പുകൾക്കൊപ്പം ആടിപ്പാടുന്ന പാട്ടു പങ്കുവയ്ക്കുന്ന ഊർജം ചെറുതല്ല. രൺവീറും വാണി കപൂറും ചേർന്ന കെമിസ്ട്രി ഇതിനോടകം ആസ്വാദക പക്ഷത്തിനു ഹരംപകർന്നതാണ്. എല്ലാം മറന്നുള്ള കിടിലന്‍ നൃത്തത്തിന്റെ അകമ്പടിയോടെയെത്തുന്ന പാട്ടും ആ ലഹരിയെ അതിന്റെ പരമകോടിയിലെത്തിക്കുമെന്നുറപ്പ്. നമ്മളെക്കൊണ്ടു കൂടി നൃത്തം ചെയ്യിക്കുന്ന ബോളിവുഡ് പാട്ടുകളിലേക്കൊന്നു കൂടി ചേർക്കുകയാണ് ബേഫിക്രെ.

വിശാലും ശേഖറും ചേർന്ന് ഈണമിട്ട പാട്ടു പാടിയത് അരിജിത് സിങ് ആണ്. ജയ്ദീപ് സാഹ്‍നിയുടേതാണ് ഈണം. ഫ്രഞ്ച് വരികൾ ആലപിച്ചത് കരലിസ മൊണ്ടീറോയും . വൈഭവി മെർച്ചന്റ് ആണ് നൃത്തച്ചുവടുകൾ ചിട്ടപ്പെടുത്തിയത്.