Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിംഫണിയുടെ കഥ...

syphony-img1

പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിൽ ഒരു വലിയ ഓർക്കസ്ട്രയ്ക്ക് അവതരിപ്പിക്കുവാൻ ഉദ്ദേശിച്ചുള്ള ദൈർഘ്യമേറിയ ഒരു സംഗീത ആവിഷ്കാരമാണ് സിംഫണി. ശബ്ദത്തിന്റെ ഏകീകരണം എന്നർഥം വരുന്ന സിംഫോണിയ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് സിംഫണി എന്ന പേര് രൂപപ്പെട്ടത്. String, Wood Wind, Brass,  Percussion, Keyboard എന്നീ വിഭാഗങ്ങളിലായി ഏതാണ് 30-120 വരെ ഉപകരണ സംഗീതക്കാർ ആണ് ഒരു ഓർക്കസ്ട്രയിൽ ഉണ്ടാവുക. ഈ ഉപകരണങ്ങൾക്കെല്ലാം ഉള്ള നൊട്ടേഷൻ ആണ് കംപോസർ എഴുതിയുണ്ടാക്കുക. ചുരുക്കം ചില സിംഫണികളിൽ വോക്കൽ പാർട്ടും ഉണ്ടാവും. എന്നാൽ 240 സ്ട്രിങ് ഇൻസ്ട്രമെന്റ്സും 30 പിയാനോയും 30 ഹാർപ്പും  അതിന് ആവശ്യമുള്ള അത്ര മറ്റ് ഉപകരണങ്ങളും വച്ച് സിംഫണി രൂപപ്പെടുത്തിയ സംഗീതജ്ഞനും   ഉണ്ടായിട്ടുണ്ട്. പാശ്ചാത്യ സംഗീത ചരിത്രത്തെ വിവിധ കാലഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്.

Medieval Period

Renaissance Period

Baroque Period

Classical Period

Romantic Period

Modern Period

ക്ലാസിക്കൽ കാലഘട്ടത്തിലെ പ്രസിദ്ധനായ ഒരു സംഗീതജ്ഞനായിരുന്ന ജോസഫ് ഹെയ്ഡൻ ആണ് സിംഫണിയുടെ പിതാവ് എന്ന് അറിയപ്പെടുന്നത്. 17,18 നൂറ്റാണ്ടുകളിൽ നിലവിൽ ഉണ്ടായിരുന്ന വിവിധയിനം സംഗീത രൂപങ്ങളെ ഭാവമാറ്റം വരുത്തിയാണ് 4-5 ഭാഗങ്ങളുള്ള സിംഫണിയായി ചിട്ടപ്പെടുത്തിയത്. ഇതിൽ പ്രധാനപ്പെട്ടവയാണ് സൊണാറ്റകൾ, ക്വാർട്ടറ്റുകൾ, കാന്ററ്റകൾ, ഓപ്പറ മുതലായവ.  ഇവയ്ക്കെല്ലാം പ്രത്യേക ഘടനകൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന് ആ കാലഘട്ടങ്ങളിൽ എഴുതപ്പെട്ട സിംഫണികളുടെ എല്ലാം  ആദ്യഭാഗം ( 1st movement) സൊണാറ്റാ രൂപത്തിലായിരുന്നു. പൊതുവേ വളരെ ചിട്ടയോടും പല നിയമങ്ങൾക്ക് വിധേയമായിട്ടും ആയിരുന്നു ക്ലാസിക്കൽ കാലഘട്ടത്തിൽ ഹെയ്ഡൻ, മൊസാർട്ട്, ബീഥോവൻ തുടങ്ങിയ സംഗീതജ്ഞർ അവരുടെ രചനകൾ നിർവഹിച്ചത്.

syphony-img

എന്നാൽ റൊമാന്റിക് കാലഘട്ടത്തിൽ ഇതിൽ നിന്ന് വ്യത്യസ്തമായ ശൈലിയാണ് കണ്ടത് സംഗീതജ്ഞന്റെ മനസിലെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനും സംവേദനക്ഷമതയ്ക്കും  മുൻതൂക്കം കൊടുത്തു. ക്ലാസിക്കൽ കാലഘട്ടത്തിനേതിനേക്കാൾ ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകൾ (dynamics) വളരെ പ്രകടമായിരുന്നു. സിംഫണിയിൽ കൂടെ ഒരു കഥ പറയുവാനും പ്രകൃതിയിലെ ശബ്ദങ്ങളെ അനുകരിക്കുവാനും ഒരു ദൃശ്യത്തെ സംഗീതത്തിൽ കൂടി ആവിഷ്ക്കരിക്കുവാനും ശ്രമിച്ചു. 

syphony-img4

ഈ കാലഘട്ടത്തിലുണ്ടായ ഒരു പ്രധാനപ്പെട്ട പുരോഗതി ആണ് വിവിധ സംസ്കാരങ്ങളിലുള്ള നാടോടി പാട്ടുകളുടെ സങ്കലനം . ബൊഹീമിയൻ, പോളീഷ്, ജർമൻ സംഗീതജ്ഞർ നാടോടി പാട്ടുകളുടെ അംശങ്ങൾ സിംഫണി സംഗീതത്തിൽ വളരെയേറെ ഉൾപ്പെടുത്തി .  സംഗീതത്തിൽ കൂടി ദേശീയത വളർത്താനും ഈ കാലഘട്ടത്തിൽ അവർ  ശ്രമിച്ചിരുന്നു.  പിയാനോ ഒരു പ്രധാനപ്പെട്ട ഉപകരണമായി രംഗപ്രവേശം ചെയ്യുന്നതും ഈ കാലഘട്ടത്തിലാണ്. ധ്രുതഗതിയിലുള്ള  താളമാറ്റങ്ങളും, ക്രോസ് റിഥം, syncopation മുതലായ താള അധിഷ്ഠിതമായ ചില മാറ്റങ്ങൾക്കും ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു. 

syphony-img5

ഇരുപതാം നൂറ്റാണ്ട് കുറേക്കൂടി സങ്കീർണമായ പുരോഗതിക്ക് സാക്ഷ്യം വഹിച്ചു. രചയിതാവിന്റെ സ്വതസിദ്ധമായ രചനാശൈലിയ്ക്ക് കൂടുതൽ ആവിഷ്ക്കാര സ്വാതന്ത്ര്യം ലഭിച്ചതും തുടങ്ങി കുറേ കാരണങ്ങൾ കൊണ്ട് Neo-classicism, Neo Romanticism എന്നൊക്കെ വിളിക്കാവുന്ന രീതിയിലുള്ള രചനകൾ ഉണ്ടായി. ഇങ്ങനെ സംഗീത ചരിത്രം പഠിക്കുമ്പോൾ കാലാനുസ്രതമായും സാമുഹിക പുരോഗതിക്ക് അനുസ്രതമായും പലതരത്തിലുള്ള മാറ്റങ്ങൾ സംഗീത രചനയിലും ആവിഷ്കാരത്തിലും ഉണ്ടായിട്ടുണ്ട്. അങ്ങനെ ഉണ്ടായ വളർച്ചയുടെ ഒരു പ്രധാന ചവിട്ടു പടിയാണ് രണ്ടു വർഷം മുൻപ് കോട്ടയത്ത് അവതരിപ്പിക്കപ്പെട്ട  'Song of an Indian Cuckoo' എന്ന സിംഫണി . റൊമാന്റിക് കാലഘട്ടത്തിൽ വിവിധ സംസ്കാരങ്ങളിലെ നാടൻ പാട്ടുകളുടെ സ്വാധീനം ഉണ്ടായതു പോലെ കർണാടക സംഗീതത്തിന്റെ സ്വാധീനം ഈ സംഗീതാവിഷ്കാരത്തെ വ്യത്യസ്തമാക്കുന്നു. മോഹനം , ഹംസധ്വനി , ദേശ് , സിന്ധുഭൈരവി , തുടങ്ങിയ രാഗങ്ങൾ ആണ് ഈ പാശ്ചാത്യ സംഗീത രൂപത്തെ സംപുഷ്ടമാക്കുന്നത്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ചിട്ടപ്പെടുത്തിയ  'The Song of an Indian Cuckoo ' സംഗീത ചരിത്രത്തിൽ ഒരു നാഴികക്കല്ലാവട്ടെ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.