ജന്മാന്തരങ്ങളിൽ എൻ മന്ത്രവീണയിൽ... നീയും ഈ ഗാനവും മാത്രമായെങ്കിൽ

പ്രണയരാഗങ്ങൾ വിതറിയ എത്രയോ ഗാനങ്ങളുണ്ട്, എങ്കിലും ഇത്തരം കേൾവിസുഖം തരുന്ന ചുരുക്കം ചില ഗാനങ്ങളെ ഉള്ളൂ. നീയും ഈ ഗാനവും മാത്രമായെങ്കിൽ എന്നു കൊതിക്കുന്ന നിമിഷം. ജന്മാന്തരങ്ങളിൽ അവനൊപ്പമിരുന്ന് കൊതിതീരുംവരെ കേൾക്കാൻ ഗൃഹാതുരത്വം നിറഞ്ഞ ഗാനം തന്നത് ഒറീസ എന്ന ചിത്രമാണ്.

ആരുടെ തലയ്ക്കും നൊസ്റ്റാൾജിയ പിടിക്കുന്ന സംഗീതം സൃഷ്ടിച്ചതാകട്ടെ രതീഷ് വേഗയും. കഴിഞ്ഞകാല നഷ്ടത്തിന്റെയും വേദനയുടെയും ശബ്ദം കാർത്തികിന്റേതാണെന്ന് നമ്മളും വിശ്വസിക്കാതെ വിശ്വസിച്ചപ്പോൾ മികച്ച പിന്നണിഗായകനുള്ള അവാർഡ് ആ കൈക്കളിൽ ഭദ്രം. എന്നാൽ, നഷ്ടപ്രണയത്തിന്റെ വിങ്ങൽ പോലെ ഗദ്ഗദമായി നിഴലിച്ച ആ ശബ്ദം പ്രദീപ് ചന്ദ്രകുമാറിന്റെതായിരുന്നു.

വഴികളില്ലാത്ത മണലിടങ്ങളിൽ പരസ്പരം വഴിയായി തുണയായി തീർന്ന സുന്ദര കാലത്തിലൂടെയാണ് യാത്രയെങ്കിലും ഒരു വിങ്ങലായി കനലായി എരിയുകയാണ് മനസ്. മന്ത്രവീണയിൽ വിരിഞ്ഞ നിലാവിന്റെ രാഗത്തിന് സ്വപ്നസഞ്ചാരിയായ വരികൾ സമ്മിനിച്ചത് ആലങ്കാട് ലീലാകൃഷ്ണനാണ്. വ്യത്യസ്തമായ പ്രണയകഥ പറഞ്ഞ ഒറീസ എന്ന ചിത്രം എം. പദ്മകുമാറിന്റേതായിരുന്നു. ഉണ്ണി മുകുന്ദൻ, സാനിക നമ്പ്യാർ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രം : ഒറീസ

രചന : ആലങ്കാട് ലീലാകൃഷ്ണൻ

സംഗീതം : രതീഷ് വേഗ

ആലാപനം : പ്രദീപ് ചന്ദ്രകുമാർ

ആ ഗാനം

നന നാ നന നാ

നന നാ നന നാ

ജന്മാന്തരങ്ങളിൽ

എൻ മന്ത്രവീണയിൽ

വിരിയും നിലാവിന്റെ രാഗം ആ

ഹൃദയതന്തുക്കളിൽ ഋതുഭരിത താളങ്ങളായി

അതിദൂര ദേശാന്തരം അകലേ അകലേ...

(ജന്മാന്തരങ്ങളിൽ)

മിഴിനീരിലാരോ നനയാതെ പാടി

പിരിയാതെ നാം പോന്നൊരീ വീഥിയിൽ

വഴികളില്ലാത്ത മണലിടങ്ങളിൽ

തിരകൾ കോൾകൊണ്ട പ്രണയമാരിയിൽ

നീ വഴിയായി തുണയായി ആ..

(ജന്മാന്തരങ്ങളിൽ)

ഇനിയും വരുംനാൾ കഥയാണു കാലം

ഒരു രാത്രിയിൽ കൈവിടും നോവുകൾ

നിണമൊടുങ്ങാത്ത ഫലി നിലങ്ങളിൽ

ഉയിരു കത്തുന്ന പ്രണയവേനലിൽ

നീ തിരയായി പ്രഭയായി ആ...

(ജന്മാന്തരങ്ങളിൽ)

ജന്മാന്തരങ്ങളിൽ

ഈ മന്ത്രവീണയിൽ

വിരിയും നിലാവിന്റെ രാഗം ആ

ഹൃദയതന്തുക്കളിൽ ഋതുഭരിത താളങ്ങളായി

അതിദൂര ദേശാന്തരം അകലേ അകലേ

(ജന്മാന്തരങ്ങളിൽ)