Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിസി രോസ് തുമ്സേ മുലാകാത് ഹോഗി

കിസി രോസ് തുമ്സേ മുലാകാത് ഹോഗി....പറയാതെ പറയുന്ന മനോഹരമായ പ്രണയം. ഈ പാട്ടിനെ ഒറ്റവാക്കിൽ നമുക്ക് അങ്ങനെ നിർവചിക്കാം. ഉള്ളിൽ നുരഞ്ഞു പൊന്തുന്ന പ്രണയം അടക്കിപ്പിടിക്കുന്ന കാമുകൻ...ഒരിക്കലും അവന് അവളോട് പറയുവാൻ കഴിയില്ല ഞാൻ നിന്നെയാണു പ്രണയിക്കുന്നതെന്ന്.അവൾക്കറിയുകയുകയുമില്ല അവന്റെ കാണാമറയത്തെ കാമുകി താനാണെന്ന്... ഈ ഗാനത്തിന്റെ മനോഹരമായ വരികൾ പ്രണയത്തിന്റെ മറ്റൊരു തലത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്...

pardes-movie-image

തൊണ്ണൂറ്റി ഏഴിലിറങ്ങിയ പര്‍ദേശ് എന്ന സിനിമയിലെ ഗാനമാണിത്. അർജുനും ഗംഗയുമായി ഷാരൂഖും മഹിമയുമെത്തിയ സിനിമയും ഇതിലെ ഗാനരംഗങ്ങളും അന്നും ഇന്നും എന്നും ഏവർക്കും പ്രിയങ്കരമാണ്...ആനന്ദ് ബക്ഷിയുടെ മനോഹരമായ വരികൾക്ക് ഈണം നൽകിയത് നദീമും ശ്രാവണും ചേർന്നാണ്.

പർദേശ് പേരു പോലെ തന്നെ അന്യദേശമായ അമേരിക്കയിൽ നടക്കുന്ന കഥയാണിത്. ആദ്യ കാഴ്ചയിൽ തന്നെ ഗംഗ അർജുന്റെ മനസിലേക്ക് പെയ്തിറങ്ങി. പ്രണയമഴയിൽ നനയുമ്പോഴും അവന്റെ ഹൃദയം പ്രണയത്തിനായി ദാഹിക്കുകയാണ്. അവളിലേക്കെത്താൻ അവനു കഴിയുകയില്ല. ചില കെട്ടുപാടുകൾ

pardes-edited1

അവനെ വരിഞ്ഞുമുറുക്കുന്നുണ്ട് അത് പൊട്ടിച്ചെറിയാൻ അവനു കഴിയുകയില്ല. അതുകൊണ്ടു തന്നെ അവൻ ഏകനാണ്. പിറന്നാൾ ദിനത്തിൽ അവളെയോർത്തവൻ പാടുകയാണ്. ചിത്രത്തിന്റെ മറ നീക്കി മുന്നിൽ വരാൻ അവൻ തന്റെ പ്രണയിനിയോടു പറയുന്നു. നീയെന്റെ ജീവനാണ്...എന്റെ വിധിയും നീയാണ്...എന്റെ പ്രാണനും നീയാണ്...എങ്ങനെ എപ്പോൾ എന്നൊന്നുമറിയില്ലെനിക്ക്...എന്റെ ഹൃദയം മുഴുവൻ നിറയുന്നത്

ഇപ്പോൾ നിന്നോടുള്ള സ്നേഹമാണ്.. എന്റെ എല്ലാമെല്ലാമായ പ്രണയിനീ നീ വരൂ എന്നുറക്കെയവൻ പാടുന്നു...ഇതൊന്നുമറിയാതെ അവന്റെ പിറന്നാളാഘോഷവേളയിലേക്ക് അവൾ വന്നു ചേരുന്നു. ആ പാട്ടിന്റെ വരികൾ അന്വർത്ഥമാക്കിയതുപോലെ...കാണാമറയത്തെ അവന്റെ കാമുകിക്കായി അവളും പാടുന്നു...ഹൃദയം നുറുങ്ങുമ്പോഴും അവൻ അവളെ നോക്കി മന്ദഹസിക്കുന്നു. ആ ചിരി കുറച്ചൊന്നുമല്ല നമ്മിൽ നിറയ്ക്കുന്ന വേദന. ആരാണ് നിന്റെ മനസിൽ കയറിയ സുന്ദരി...ഞങ്ങളോടും പങ്കുവയ്ക്കൂ...ആരെയും അറിയിക്കാതെ കൂട്ടുകാരോടു പോലും മറച്ചുവച്ച് ഈ സ്നേഹം കൊണ്ടുനടന്നത് ശരിയായില്ലെന്ന പരിഭവവും അവൾ പങ്കുവയ്ക്കുന്നു. നിന്റെ ഹൃദയവേദന ഞങ്ങൾ അറിയുന്നു..മരുന്നു തരാനായില്ലെങ്കിലും ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും നിന്നോ‌ടൊപ്പമുണ്ടാകുമെന്നും അവൾ ആശംസിക്കുന്നു. എത്ര ത്യാഗം സഹിച്ചും അവൾ നിന്നെത്തേടിയെത്തും...നിന്റെ സ്നേഹം തിരിച്ചറിഞ്ഞ് നിന്നിൽ അണയാൻ അവൾ വരും...ഒന്നുമറിയാതെ എല്ലാം മറന്ന് അവനായി അവൾ പാടുകയാണ്...

അർജുന്റെ കണ്ണിൽ നിറയുന്ന പ്രണയവും വരികളുടെ തീവ്രതയും മനസിലേക്കാഴ്ന്നിറങ്ങുമ്പോൾ പ്രണയത്തിന്റെ വേറിട്ട ഭാവമാണു നമ്മൾ കാണുന്നത്. മനോഹരമായ ഈ ഗാനം എത്ര കേട്ടാലും കണ്ടാലും മതിവരില്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

pardes-picture

പാട്ടിന്റെ പൂർണ വരികൾ

കിസി രോസ് തുമ്സേ മുലാകാത് ഹോഗി

മേരേ ജാൻ ഉസ് ദിൻ മേരേ സാത് ഹോഗി

മഗർ കബ് ന ജാനേ യേ ബർസാത് ഹോഗി

മേരേ ദിൽ ഹേ പ്യാസാ മേരാ ദിൽ അകേലാ...

സരാ തസ്‌വീർ സേ തൂ നികൽ കേ സാമ്‌നേ ആ

മേരി മെഹബൂബാ...

മേരി തക്ദീർ ഹേ തൂ...മഝൽ കേ സാമ‌്നേ ആ

മേരി മെഹബൂബാ...മേരി മെഹബൂബാ...

ഓ ബ്ളാ ഡാ..ഡാ..ഡാ.. ഓ ബ്ളാ ഡി ഡി ഡി ഓ ബ്ളാ ഡൂ ഡൂഡൂവാട്ട് റ്റു ഡു

ഓ ബ്ളാ ഡാ ഡാ ഡാ ഓ ബ്ളാഡി ഡി ഡി ഓ ബ്ളാ ഡൂ ഡൂ ഡൂ വീ ലവ് യൂ...

നഹി യാദ് കബ് സേ മഗർ മേഹൂ ജബ്സേ

മേരേ ദിൽ മേ തേരീ മൊഹബത് ഹേ തബ് സേ

മേ ശായർ ഹൂ തേരാ തൂ മേരി ഗസൽ ഹേ

ബഡി ബേക്കരാരി മുഛേ ആജ് കൽ ഹേ

സരാ തസ്‌വീർ സേ തൂ...

ഫലാ കോൻ ഹേ വോ ഹമേ ഭി ബതാവോ

യേ തസ്‌വീർ ഉസ്കി ഹമേ ഭി ദിഖാവോ

യേ കൈസേ സഭി കോ സുനാതേ നഹീ ഹേ

മഗർ ദോസ്തോം സേ ഛുപാതേ നഹീ ഹേ

തേരേ ദർദ് ദിൽ കി ദവാ ഹമ് കരേംഗേ

നാ കുഛ് കർ സകേ തോ ദുവാ ഹമ് കരേംഗേ

നാ കുഛ് കർ സകേ തോ ദുവാ ഹമ് കരേംഗേ

തടപ് കർ ആയഗി വോ തുഛേ മിൽ ജായഗി വോ

തേരി മേഹബൂബാ

കിസി രോസ് തുമ്സേ മുലാകാത് ഹോഗി

മേരേ ജാൻ ഉസ് ദിൻ മേരേ സാത് ഹോഗി

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.