മെഹന്ദി ലഗാകെ രഖ്നാ...

ആഘോഷങ്ങൾ സിനിമാ ഗാനരംഗങ്ങൾക്കു മാറ്റു കൂട്ടുന്നവയാണ്. അങ്ങനെയൊരു മനോഹരമായ ഗാനമാണ് ദിൽ വലേയിലെ മേഹന്ദി ലഗാകെ രഖ്നാ...എന്ന ഗാനം. പ്രേക്ഷക ഹൃദയത്തിൽ സ്ഥായിയായ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് ഈ ഗാനത്തിന്. രാജും സിമ്രാനും ആടിത്തകർത്ത ഈ ഗാനരംഗം പ്രേക്ഷക മനസിൽ ഇന്നും മായാതെ നിൽക്കുന്നു. ഇരുപതു വർഷങ്ങൾക്കു ശേഷവും ആഘോഷവേളകളിൽ ഇപ്പോഴും ഈ ഗാനം അലയടിക്കുന്നതിനു പിന്നിലും ആ മനോഹാരിത തന്നെ.

ആനന്ദ് ബക്ഷിയുടെ വരികൾക്ക് സംഗീതം പകർന്നത് ജതിൻ ലളിത് സഹോദരൻമാരാണ്. ലതാ മങ്കേഷ്കറും ഉദിത് നാരായണനും ചേർന്നാണ് ഈ ഗാനം ആലപിച്ചത്. രാജിനോടുള്ള തീവ്രമായ പ്രണയവും അതിലുള്ള അടിയുറച്ച വിശ്വാസവുമാണ് സിമ്രാനെ കുൽജീതിനു മുന്നിൽ മോതിരം മാറൽ ചടങ്ങിനിരിക്കാൻ പ്രേരിപ്പിച്ചത്. എന്തു വന്നാലും രാജ് തന്നെ സ്വന്തമാക്കുമെന്ന വിശ്വാസം കുറച്ചൊന്നുമല്ല സിമ്രാനെ ആശ്വസിപ്പിച്ചത്. അനവ്റെ കണ്ണുകളിലെ പ്രണയത്തിരയിളക്കവും നെഞ്ചിലെ ആത്മവിശ്വാസവും അവളിൽ സന്തോഷം നിറച്ചു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിശ്ചയത്തിനിറങ്ങാൻ വിസമ്മതിച്ച സിമ്രാൻ ഉല്ലാസവതിയായതിന്റെ പിന്നിൽ രാജാണെന്ന സത്യം ആരുമറിഞ്ഞില്ല.

കുൽജീതിന്റെ സുഹൃത്തായി എത്തുന്ന രാജ് രണ്ടു കുടുംബങ്ങളിൽ സന്തോഷത്തിന്റെ പൂത്തിരി പടർത്തി. അവരിൽ ഒരാളായി അവളുടെ മയിലാഞ്ചി രാവിൽ അവൻ മതിമറന്നു പാടുകയാണ് മയിലാഞ്ചിയണിഞ്ഞ് പല്ലക്കും തയാറാക്കി ഒരുങ്ങി ഇരുന്നോളൂ...നിന്നെ കൊണ്ടു പോകാൻ നിന്‍റെ പ്രിയതമനെത്തുമെന്ന്...രാഹുൽ പാടുമ്പോൾ സിമ്രാന്റെ കണ്ണുകളിൽ തെളിയുന്ന പ്രണയം മറ്റാരും അറിയുന്നില്ല. വരന്റെ കൂട്ടുകാരനായെത്തി സിമ്രാനിൽ പ്രണയവും വിശ്വാസവും നേടി അവൻ നൃത്തച്ചുവടുകൾ വയ്ക്കുമ്പോൾ അവളും ഒപ്പം ചേരുന്നു...

മുഖം തട്ടത്താൻ മറച്ച് അതീവ സുന്ദരിയായി നീയൊരുങ്ങിയിരിക്കൂ...നിന്റെ പ്രിയതമൻ ഇതാ വന്നെത്തും നിനക്കായി. നമ്മുടെ ഹൃദയ രഹസ്യം പരസ്യമാക്കാതെ ഹൃദയത്തിൽ തന്നെ സൂക്ഷിക്കാൻ അവളും ചേർന്നു പാടുന്നു. കാറ്റിൽ പറക്കുന്ന നിന്റെ മുടിയിഴകൾ എന്തു മായാജാലമാണ് കാട്ടുന്നത്. ഗ്രാമത്തിലെ ആൺകുട്ടികളേവരും പ്രണയാതുരമായ ഹൃദയവുമായി നിന്റെ പിന്നാലെയാണ്. എന്തൊരു അഭൗമ സൗന്ദര്യമാണിത്..ഗ്രാമത്തിലെ പെൺകുട്ടികളെല്ലാം ഓടിയൊളിക്കൂ. ഭ്രാന്തൻമാരായ ഒരു കൂട്ടം ആൺകുട്ടികൾ പട്ടണത്തിൽ നിന്നും എത്തിയിട്ടുണ്ടെന്ന മറുപടിയുമായി ഗാനരംഗം കൊഴുക്കുന്നു. ചോദ്യവും ഉത്തരവുമായി പാട്ടും മുന്നേറുന്നു.

ഞാനൊരു മിടുക്കനായ യുവാവാണ് നീയോരു സുന്ദരിയായ യുവതിയും. എന്റെ ഹൃദയം പ്രണയത്താൽ തുടിച്ചാൽ അതെന്റെ തെറ്റാകുന്നതെങ്ങനെയെന്ന എന്ന ചോദ്യം ഉയരുമ്പോൾ അവൾ അതിനൊത്ത മറുപടിയുമായെത്തുന്നു. ആൺകുട്ടികളായാൽ ഹൃദയത്തെ അടക്കി നിർത്തണം എന്റെ സൗന്ദര്യം മായാജാലം കാട്ടുന്നത് എന്റെ തെറ്റാണോ എന്ന മറുചോദ്യവുമായി ആഘോഷം മറ്റൊരു തലത്തിലെത്തുന്നു..പാട്ടിന്റെ നീണ്ട വരികൾ പ്രേക്ഷകനെ ഒട്ടും മടുപ്പിക്കുന്നില്ലെന്നതാണ് ഈ ഗാനരംഗത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത. പരമ്പരാഗത പഞ്ചാബി നൃത്തച്ചുവടുകളും ഹൃദ്യമായ വരികളും പാട്ടിനെ കൂടുതൽ മനോഹരമാക്കുന്നു...ഇപ്പോഴും ആളുകൾ പാട്ടിഷ്ടപ്പെടുന്നതിന്‍റെ കാരണവും ഇതു തന്നെ.

പാട്ടിന്‍റെ പൂർണമായ പരികൾ

യേ കുഡിയാ നഷേ ദിയ പുഡിയാൻ

യേ മുൻഡേ ഗലീ ഡേ ഗുൻഡേ

യേ കുഡിയാ നഷേ ദിയ പുഡിയാൻ

യേ മുൻഡേ ഗലീ ഡേ ഗുൻഡേ

ഓ...മെഹന്ദി ലഗാകെ രഖ്നാ

ഡോലി സജാകേ രഖ്നാ

ഓ....മേഹന്ദി ലഗാകെ രഖനാ

ഡോലി സജാകേ രഖ്നാ

ലേൻഗേ തുഛേ ഓ ഗോരി

ആയേംഗെ തേരി സജ്നാ...

മെഹന്ദി ലഗാകെ രഖ്നാ

ഡോലി സജാകേ രഖ്നാ

ഓ...ഹോ...ഓ...ഹോ...ഓ...

ഓ...മെഹന്ദി ലഗാകെ രഖ്നാ

സേഹരാ സജാകേ രഖ്നാ...

ചേഹരാ ഛുപാ കേ രഖ്നാ...

യേ ദിൽ കി ബാത് അപനേ

ദിൽ മേം ഡബാക് രഖ്നാ...

ഓ....മെഹന്ദി ലഗാകെ രഖ്നാ

സേഹരാ സജാകേ രഖ്നാ..

ചേഹരാ ഛുപാ കേ രഖ്നാ...

മെഹന്ദി ലഗാകെ രഖ്നാ

ഡോലി സജാകേ രഖ്നാ

ഉഡ് ഉഡ്കേ തേരി സുൽഫേൻ

കർതീ ഹേ ക്യാ ഇഷാരേ

ദിൽ ധാമ്കേ ഘടേ ഹേ

ആഷിഖ് സഭി കവാരേ...

ഛുപ് ജായേ സാരി കുഡിയാ

ഘർ മേം ഷരമ്കേ മാരേ

ഗാവോം മേ ആഗയേ ഹേ

പാഗൽ ഷെഹർ കേ സാരേ...

നസരേം ഛുപാകേ രഖ്നാ

ദാമൻ ബചാ കേ രഖ്നാ

നസരേം ഛുപാകേ രഖ്നാ

ദാമൻ ബചാ കേ രഖ്നാ

ലേംഗേ തുഛേ ഓ ഗോരി‌

ആയേംഗേ തേരേ സജ്നാ

മെഹന്ദി ലഗാകെ രഖനാ

ഡോലി സജാകേ രഖനാ

സേഹരാ സജാകേ രഖ്നാ..

ചേഹരാ ഛുപാ കേ രഖ്നാ...

മേം എക് ജവാൻ ലഡ്കാ...

തൂ എക് ഹസീൻ ലഡ്കീ...

യേ ദിൽ മഝൽ ഗയാ തോ

മേരാ കുസൂർ ക്യാ ഹേ...

രഖ്നാ ധാ ദിൽ പേ കാബൂ...

യേ ഹുസ്ന് തോ ഹേ ജാദൂ...

ജാദൂ ഹി ഛൽ ഗയാ തോ...

മേരാ കുസൂർ ക്യാ ഹേ...

രസ്താ ഹമാരാ തക്നാ

ദർവാസ ഖുല്ലാ രഖ്നാ

രസ്താ ഹമാരാ തക്നാ

ദർവാസ ഖുല്ലാ രഖ്നാ

ലേംഗേ തുഛേ ഓ ഗോരി‌

ആയേംഗേ തേരേ സജ്നാ

കുഛ് ഓർ അബ് നാ കേഹ്​നാ...

കുഛ് ഓർ അബ് നാ കർനാ...

യേ ദിൽ കി ബാത് അപ്നേ...

ദിൽ മേം ദബാകേ രഖ്നാ....

സേഹരാ സജാകേ രഖ്നാ..

ചേഹരാ ഛുപാ കേ രഖ്നാ...