നസർ കേ സാമ്നേ...ജിഗർ കേ പാസ്

അനു അഗർവാളും രാഹുൽ റോയിയും

പ്രണയം മനോഹരമാണ്. പ്രണയിക്കപ്പെടുന്നത് അതിമനോഹരവും. നിർവചനങ്ങളില്ലാത്ത പ്രണയം ഇടതടവില്ലാതെ ഒഴുകുന്ന നദി പോലെയാണ്. 90 കളിലെ യുവമനസുകളിലേക്ക് പെയ്തിറങ്ങിയ പാട്ടുകളായിരുന്നു ആഷിഖിയിലേത്. പാട്ടിൽ കോർത്തെടുത്ത വിസ്മയം എന്ന് ഈ സിനിമയെ നിർവചിക്കാം. ആരും പ്രണയിച്ചു പോകുന്ന വരികളായിരുന്നു ഈ പാട്ടുകളുടെ മറ്റൊരു പ്രത്യേകത. ഇതിലെ പ്രണയം തുളുമ്പുന്ന വരികളും പ്രണയാതുരമായ ഈണവും മനസുകളിൽ പ്രണയം വിടർത്തി. ആഷിഖിയിലെ എല്ലാ പാട്ടുകളിലും നിറഞ്ഞു നിൽക്കുന്നത് പ്രണയമല്ലാതെ മറ്റൊന്നുമല്ല. പ്രണയികൾ നെഞ്ചോടു ചേർക്കുന്ന ഈ വരികൾ എഴുതിയത് സമീറാണ്. ഈണം പകർന്നത് നദീം-ശ്രാവണും. സമീറിന് മികച്ച ഗാനരചയിതാവിനുള്ള ഫിലിം ഫെയർ അവാർഡ് നേടിക്കൊടുത്തതും ഈ ഗാനമാണ്.

നസർ കേ സാമ്നേ...ജിഗർ കേ പാസ്

കോയി രഹതാ ഹേ...

വോ ഹോ തും...

(നസർ കേ സാമ്നേ..)

എന്റെ കൺമുന്നിൽ ഹൃദയത്തിനടുത്ത് ഒരാളുണ്ട്...അതാണു നീ...പ്രണയികൾ മതിമറന്നു പാടുകയാണ് . ഇത്ര മനോഹരമായി പ്രണയത്തെ വരികളിൽ വരച്ചു കാട്ടാൻ സമീറിനേ കഴിയൂ എന്നു തെളിയിച്ചിരിക്കുകയാണ് ഈ പാട്ടിലെ ലളിതമായ വരികൾ.

രാഹുൽ റോയിയും അനു അഗർവാളും ആഷിഖിയിൽ

ബേതാബി ക്യാ ഹോതി ഹേ

പൂഛോ മേരേ ദിൽ സേ

ബേതാബി ക്യാ ഹോതി ഹേ

പൂഛോ മേരേ ദിൽ സേ

അൽപ സമയത്തെ വിരഹമാണെങ്കിൽ കൂടി പ്രണയികൾക്ക് അത് താങ്ങാവുന്നതിലപ്പുറമാണ്. കുറച്ചു സമയം സമയം കാണാതിരുന്നാൽ അവരുടെ പ്രാണനുരുകും. അവളെ കാണാതാകുമ്പോൾ അവന്റെ മനസ് അസ്വസ്ഥമാകുന്നു. അതെന്താണെന്നറിയണമെങ്കിൽ എന്റെ ഹൃദയത്തോടു ചോദിക്കൂ എന്നവൻ അവളോടു പറയുകയാണ്. കുറച്ചു നേരം പോലും അവളെ കാണാതിരിക്കാൻ അവനു കഴിയുന്നില്ല. അവളോ‌ടൊപ്പമല്ലാത്ത ഒരു നിമിഷം പോലും ചിന്തിക്കാനും അവനാകുന്നില്ല.

തൻഹാ തൻഹാ ലൗടാ ഹും

മേ തോ ഭാരി മേഹ്ഫിൽ സേ

മർ നാ ജാവൂം കഹീ

മർ നാ ജാവൂം കഹീ

ഹോകേ തുമ്സേ ജുദാ...

(നസർ കേ സാമ്നേ..)

ഒരുപാട് ആരവങ്ങൾക്കും ആളുകൾക്കും ഇടയിൽ നിന്ന് അവൻ തിരികെയെത്തിയിരിക്കുകയാണ്. അവൾക്കായി മാത്രം. അവളുടെ സാമീപ്യമല്ലാതെ മറ്റൊന്നും അവനെ സന്തോഷിപ്പിക്കുന്നില്ല. നിന്നിൽ നിന്നകന്ന് ഒരു നിമിഷം പോലും എനിക്കു ജീവിക്കാനാകില്ല. അവൾക്കായി ഹൃദയം തുറന്നവൻ പാടുകയാണ്... എന്റെ ജീനവ്റെ ജീവനാണു നീ...

ആഷിഖിയില്‍ നിന്നും ഒരു ദൃശ്യം

തൻഹായി ജീനേ നാ ദേ

ബേചൈനി തട്പായേ

തൻഹായി ജീനേ നാ ദേ

ബേചൈനി തട്പായേ

ഒരു നാളിലും തനിച്ചാക്കി പോകരുതേയെന്നു വിങ്ങുന്ന മനസുമായി അവളും പാടുന്നു. അവനെ കാണാതെ ഒരുനിമിഷം പോലും ജീവിക്കാൻ അവൾക്കും ജീവിക്കാനാകില്ല. അവന്റെ അസാന്നിഥ്യം അവളെയും വിഷമിപ്പിക്കുന്നു. എന്നെ തനിച്ചാക്കി എവിടെയും പോകരുതേയെന്ന് അവളും നിറകണ്ണുകളോടെ പാടുമ്പോൾ ഇരു ഹൃദങ്ങളിലേക്കും പ്രണയം പടർന്നിറങ്ങുന്നു...

തൂമ്കോ മേ നാ ദേഖോ തോ

ദിൽ മേരാ ഖബ്‌രായേ

അബ് മുഛേ ഛോട് കേ

ദൂര്‍ ജാനാ നഹീ...

(നസർ കേ സാമ്നേ..)

ആഷിഖിയിൽ നിന്നും ഒരു രംഗം

പ്രണയത്തെ അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുകയാണീ പാട്ടിൽ. ഞരമ്പുകളിൽ പടരുന്ന പ്രണയവുമായി രാഹുലും അനുവും മാത്രമല്ല പാട്ടിന്റെ വരികളും ഈണവും നമ്മുടെ ഹൃദയത്തിലേക്കു ചേക്കേറുന്നു. കുമാർ സാനുവും അനുരാധ പഡ്​വാളും ചേർന്നാണ് ഈ ഗാനം ആലപിച്ചത്.