പെഹ‌്‌ലി പെഹ‌്‌ലി ബാർ മുഹബത് കി ഹേ...

സോഷ്യൽ മീഡിയയും മൊബൈലുമൊക്കെ സജീവമാകുന്നതിനു മുൻപുള്ള പ്രണയം എങ്ങനെയായിരുന്നു എന്നു മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഒരു ഗാനരംഗമാണിത്. 99 ൽ ഇറങ്ങിയ സിർഫ് തും എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഈ ഗാനത്തിന്റെ വരികളിൽ നിറയുന്ന പ്രണയവും വേറിട്ട സംഗീതവും പാട്ടിനെ കൂടുതൽ മനോഹരമാക്കുന്നു. അൽക്കാ യാഗ്നിക്കും കുമാർ സാനുവും ചേർന്നാലപിച്ചിരിക്കുന്ന ഗാനത്തിന് ഈണം നൽകിയത് നദീം ശ്രാവണാണ്. പരസ്പരം കാണാതെ അഗാധമായി പ്രണയിക്കുന്ന കമിതാക്കൾ അവരുടെ ഹൃദയത്തിലുള്ളതെല്ലാം കത്തിലൂടെ പങ്കുവയ്ക്കുന്നതാണ് ഗാനരംഗം. കേരളത്തിലുള്ള കാമുകനും നൈനിറ്റാളിലുള്ള കാമുകിയും അവരുടെ പ്രണയം കത്തുകളിലൂടെ കൈമാറുന്നു...

ദീപകും ആരതിയും പരസ്പരം കണ്ടിട്ടില്ല. ആരതിയുടെ മോഷണം പോയ ബാഗിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ ദീപകിന്റെ കൈയിൽ എത്തുന്നതോടെയാണ് അവർ തമ്മിലുള്ള പരിചയം തുടങ്ങുന്നത്. സർട്ടിഫിക്കറ്റ് അടങ്ങിയ ബാഗ് ദീപക് ആരതിക്ക് അയയ്ച്ചു കൊടുക്കുന്നു. പതിയെ കത്തുകളിലൂടെ ആ സൗഹൃദം പ്രണയമായി വളരുന്നു. കത്തുകളിൽ നിറയുന്ന അക്ഷരങ്ങളിലൂടെ പ്രണയം പെയ്തിറങ്ങുന്നു...

മേരേ മെഹബൂബ് മേരേ ഇസ് ദിൽനേ

രാത് കോ ദിൻ സുബഹ് കോ ശ്യാം ലിഖാ

ഇത്നാ ബേചൈൻ കർ ദിയാ തുമ്നേ

മേംനേ യേ ഖത് തുമ്ഹാരേ നാം ലിഖാ

പെഹ‌്‌ലി പെഹ‌്‌ലി ബാർ മുഹബത് കി ഹേ..

പെഹ‌്‌ലി പെഹ‌്‌ലി ബാർ മുഹബത് കി ഹേ..

കുഛ് നാ സമഛ് മേം ആയേ മേം ക്യാ കരൂം...

ഇഷ്ക് നേ മേരി ഐസി ഹാലത് കീ ഹേ

ഇഷ്ക് നേ മേരി ഐസി ഹാലത് കീ ഹേ

കുഛ് നാ സമഛ് മേം ആയേ മേം ക്യാ കരൂം... (പെഹ‌്‌ലി പെഹ‌്‌ലി)

രാവും പകലുമെന്നില്ലാതെ എന്റെ ഹൃദയം നിനക്കായി തുടിക്കുകയാണ്. അതാണ് നിൻറെ പേരിൽ ഈ കത്തെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. എങ്ങനെ പറയണം? എന്തു പറയണം? എന്തു ചെയ്യണം എന്നൊന്നും എനിക്കറിയില്ല...ആദ്യമായാണ് ഞാൻ പ്രണയിക്കുന്നത്. പ്രണയം എന്നിൽ എന്തെല്ലാം മാറ്റങ്ങളാണുണ്ടാക്കിയിരിക്കുന്നത്. ചുറ്റും നടക്കുന്നതൊന്നും എനിക്കു മനസിലാകുന്നില്ല. എന്തു ചെയ്യണമെന്നും അറിയില്ല.

മേരാ ഹാൽ ബുരാ ഹേ ലേകിൻ തൂം കൈസി ഹോ ലിഖ്നാ

മേരാ ഛോടോ ജാൻ മേരീ അപ്‌നാ ഖയാൽ തൂം രഖ്നാ

കോരേ കാഗസ് ജാ മേനേ സാരാ അർമാൻ നിക്‌ലാ

മേരി ഇസ് ദിൽമേം ജോ കുഛ് ധാ

ഖത് മേം സബ് ലിഖ് ഡാലാ

ഹേ...ഹോ...

പെഹ‌്‌ലി പെഹ‌്‌ലി ബാർ ഷരാരത് കീ ഹേ...

പെഹ‌്‌ലി പെഹ‌്‌ലി ബാർ ഷരാരത് കീ ഹേ...

കുഛ് നാ സമഛ് മേം ആയേ മേം ക്യാ കരൂം...

പെഹ‌്‌ലി പെഹ‌്‌ലി ബാർ മുഹബത് കി ഹേ..

കുഛ് നാ സമഛ് മേം ആയേ മേം ക്യാ കരൂം...(പെഹ‌്‌ലി പെഹ‌്‌ലി)

പ്രണയം തുളുമ്പുന്ന അവളുടെ കത്തിന് പ്രണയാതുരമായ മറുപടി അവനും എഴുതുന്നു. ഇവിടെ എന്റെ അവസ്ഥ മോശമാണ്... എന്റെ പ്രിയപ്പെട്ടവളേ...അവിടെ നിൻറെ ജീവിതം എങ്ങനെ പോകുന്നു? എന്റെ കാര്യം സാരമാക്കേണ്ട.. നീ നിൻറെ കാര്യം നോക്കണമെന്നുള്ള അവൻറെ വരികളിലുള്ള സ്നേഹവും കരുതലും അവളിൽ പ്രണയം നിറയ്ക്കുന്നു...

ഈ വെളുത്ത പേപ്പറിൽ എന്റെ മനസിലുള്ളതു മുഴുവനും ഒപ്പം എല്ലാ ആശിർവാദങ്ങളും ഞാൻ നിനക്കയക്കുന്നു...ആദ്യമായിട്ടാണിങ്ങനെയൊരു അവസ്ഥ..പ്രണയത്താൽ ചുറ്റുമുള്ളതെല്ലാം ഞാൻ മറന്നു പോകുന്നു...എന്താണെനിക്കു സംഭവിക്കുന്നത്. പ്രണയത്താൽ എല്ലാം മറക്കുന്ന പ്രണയികളെയാണ് ഈ വരികളിൽ വരച്ചു കാട്ടുന്നത്.

കാഷ് മേരാ ദിൽ ഭി കോയി കാഗസ് കാ ടുക്‌ടാ ഹോതാ...

രാത് കോ തേരി ബാഹോം മേം ടകിയേ കി നീചേ സോതാ

ഹോ കേരൾ മേം ഗർമി ഹേ, നൈനിറ്റാൾ സേ സർദീ ഫേജോ

ജോ രാഹത് പഹുംചായേ ഐസാ കുഛ് ബേദർദി ഫേജോ...

ഞാൻ ആഗ്രഹിച്ചു പോവുകയാണ് എന്റെ ഹൃദയം ഒരു ചെറിയ കടലാസായിരുന്നെങ്കിലെന്ന്. എങ്കിൽ രാത്രിയിൽ നിന്റെ തലയിണക്കടിയിൽ നിന്നോടു ചേർന്നുറങ്ങാമായിരുന്നു...കേരളത്തിൽ ഇപ്പോൾ നല്ല ചൂടാണ് നൈനിറ്റാളിലെ കുറച്ചു തണുപ്പ് അയക്കുമോയെന്നും ഒപ്പം നീയില്ലാത്തത്തിനൽ വിഷമിക്കുന്ന മനസിനെ സമാധാനിപ്പിക്കാൻ എന്തെങ്കിലും നൽകുമോയെന്നും അവൻ കത്തിലൂടെ ചോദിക്കുന്നു...

ബിൻ തേരീ യാദോം കേ എക് പൽ, ജീനാ ഹേ മുശ്കിൽ

കൈസേ ലിഖ് ദും തുഛ്കോ കിത്‌നാ ചാഹേ മേരാ ദിൽ

അപ്നീ എക് തസ്‌വീർ ലിഫാഫേ മേം രഖ്കർ ഭിജ്വാ ദോ

മേം ഖുദ് മിൽനേ ആവൂംഗി കുഛ് ദിൻ ദിൽകോ സമ്ഝാ ദോ

ഒരു നിമിഷം പോലും നിന്നെ ഓർമ്മിക്കാതെ എനിക്കു ജീവിക്കാനാകുന്നില്ല..എങ്ങനെയാണെഴുതേണ്ടത്...നീയില്ലാതെ എനിക്കു ജീവിക്കാനാവില്ലയെന്ന്...എത്രമാത്രം നിന്നെ സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന്...പ്രണയത്താൽ എല്ലാം മറന്നവർ പാടുമ്പോൾ ആ പ്രണയത്തിൽ നമ്മളും അലിഞ്ഞു ചേരുന്നു...നിന്റെ ഒരു ചിത്രം കത്തിനൊപ്പം എനിക്കയക്കൂ..എന്ന അവന്റെ ആവശ്യത്തെ അവൾ സ്നേഹപൂർവം നിരസിക്കുന്നു...ഞാൻ നിന്നെക്കാണാൻ നേരിട്ടു വരാം...കുറച്ചു ദിവസം കൂടി ഹൃദയത്തെ നിയന്ത്രിക്കൂയെന്ന് അവൾ അവനെ സമാധാനിപ്പിക്കുന്നു.

തൂം കിത്‌നീ ഭോലീ ഹോ, തൂം കിത്‌നീ അഛേ ഹോ

തൂം കിത്‌നീ സീഥീ ഹോ, തൂം കിത്‌നീ സഛേ ഹോ...

നീയെത്ര നിഷ്കളങ്കയാണ്

നീയെത്ര നല്ലവനാണ്...

നീയെത്ര നല്ല പെൺകുട്ടിയാണ്

നീയെത്ര സത്യസന്ധാണ്...

അങ്ങനെയങ്ങെനെ അവരുടെ പ്രണയം കത്തിലൂടെ മുന്നേറുന്നു...ഗാനരംഗത്തിലെ മനോഹരമായ ദൃശ്യങ്ങളും വരികളുടെ മാസ്മരികതയും ഇമ്പമാർന്ന ഈണവും ഈ പാട്ടിനെ കൂടുതൽ മനോഹരവും വ്യത്യസ്തവുമാക്കുന്നു....ഇന്നും ഈ പാട്ട് ആളുകളുടെ മനസിൽ തങ്ങിനിൽക്കുന്നതിൻറെ പിന്നിലെ കാരണവും ഇതുതന്നെയെന്ന് നിസംശയം പറയാം...