Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമഗ്ര ചോദ്യജാലകം പോർട്ടൽ പ്രകാശനം ചെയ്തു

School-IT-Internet-DC

തിരുവനന്തപുരം∙ എസ്‌സിഇആർടിയുടെ സഹകരണത്തോടെ ഐടി അറ്റ് സ്കൂൾ തയാറാക്കിയ ‘സമഗ്ര’ ചോദ്യജാലകം പോർട്ടലിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അധ്യാപകരുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന ചോദ്യബാങ്കാണ് പോർട്ടലിന്റെ പ്രധാന നേട്ടം.

എല്ലാ ക്ലാസിലെയും ടേം പരീക്ഷകൾ, വാർഷിക പരീക്ഷകൾ തുടങ്ങിയവയുടെ ചോദ്യങ്ങൾ ഈ ബാങ്കിൽനിന്നു തയാറാക്കാൻ സാധിക്കുന്ന രൂപത്തിലാണു ചോദ്യജാലകം രൂപകൽപന ചെയ്തിട്ടുള്ളത്.